Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് പണിയിലെ അശാസ്ത്രീയത; മഴ പെയ്തതോടെ റോഡ് തോടായി, കളിവഞ്ചി ഇറക്കി പ്രതിഷേധം

രാജാക്കാട്: കാലവര്‍ഷ മഴയില്‍ വെള്ളക്കെട്ടായി മാറിയ റോഡില്‍ ഓട്ടോ തൊഴിലാളികള്‍ കളിവഞ്ചിയിറക്കി പ്രതിക്ഷേധം രേഖപ്പെടുത്തി. ഇടുക്കി ജില്ലയിലെ രാജാക്കാട് പൂപ്പാറ റോഡില്‍ എന്‍ ആര്‍ സിറ്റി ടൗണിലെ വലിയ വെള്ളക്കെട്ടിലാണ് ഓട്ടോ തൊഴിലാളികള്‍ കളിവഞ്ചിയിറക്കിയത്. മഴക്കാലത്തിനുമുമ്പേ റോഡിന്റെ അറ്റകുറ്റ പണികള്‍ അധികൃതര്‍ നടത്തിയെങ്കിലും നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലം റോഡ് വീണ്ടും തകരുകയായിരുന്നു.

ഇടുക്കി ജില്ലയില്‍ ആദ്യമായി സെന്റര്‍ റോഡ് ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ റോഡിന്റെ ടെന്റര്‍ നടപടികള്‍ മുമ്പ് പൂര്‍ത്തിയായിരുന്നു. മഴക്കാലത്തിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അതുവരെ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി റോഡിലെ കുഴികള്‍ അടച്ച് അറ്റകുറ്റപണി നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്തു.

Protest

എന്നാല്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിട്ട് അശാസ്ത്രീയമായി നടത്തിയ അറ്റകുറ്റപണികളാണ് കാലവര്‍ഷമഴയില്‍ വീണ്ടും തകര്‍ന്നതും റോഡിനെ ശോചനീയാവസ്ഥയിലാക്കിയതും. ഒരടിയിലധികം ആഴത്തിലുള്ള കുഴികളില്‍ വെള്ളംകെട്ടിയതോടെ റോഡ് തോടായ അവസ്ഥയിലെത്തി. കാല്‍നടയാത്രപ്പോലും കഴിയാത്ത സാഹചര്യത്തില്‍ എത്തിയതോടെ റോഡിലെ കുഴി നികത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികളടക്കം രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ വേണ്ട നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വ്യത്യസ്ഥമായ പ്രതിക്ഷേധവുമായി ഓട്ടോ തൊഴിലാളികള്‍ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായി രാജാക്കാട് മേഖലയിലെ മറ്റ് റോഡുകളുടേയും അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ റോഡുകളുടേയും അവസ്ഥ ഇപ്പോള്‍ വളരെ ദയനീയമായി മാറിയിരിക്കുകയാണ്. പ്രധാന റോഡുകളെല്ലാം തന്നെ പൂര്‍ണ്ണമായി തകര്‍ന്ന് കാലവര്‍ഷ മഴയില്‍ വെള്ളക്കെട്ടായി മാറിയിരിക്കുന്ന അവസ്ഥയാണ നിലവില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+