തീര ദുരിതത്തില്‍ തങ്കമണിയെന്ന ഗ്രാമം... കുടിയേറ്റക്കാലത്തോളം പഴക്കമുള്ള റോഡിന് അറ്റക്കുറ്റ പണിയില്ല
കട്ടപ്പന: കുടിയേറ്റ ഗ്രാമമായ ഇടുക്കി തങ്കണിയിലെ പ്രധാന റോഡാണിത്. കുമരകം കമ്പം സംസ്ഥാനപാതയുടെ ഭാഗമായ അമലഗരി തങ്കമണി റോഡിനാണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ശാപമോക്ഷമില്ലാത്തത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ റോഡ് ഗതാഗതയോഗ്യമല്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
അടിസ്ഥാന ആവശ്യങ്ങള്‍ക്കുപ്പോലും പ്രധാന ടൗണുകളിലേക്ക് എത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ് പ്രദേശവാസികള്‍ക്ക് അനുഭവപ്പെടുന്നത്. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡിന്റെ 250 മീറ്ററോളം വരുന്ന ഭാഗമാണ് വലിയ ഗര്‍ത്തങ്ങളായി കിടക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എം എല്‍ എയും റോഡിന്റെ അറ്റക്കുറ്റപണി പൂര്‍ത്തിയാക്കുന്നതിന് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മഴക്കാലമായ സാഹചര്യത്തില്‍ റോഡ് കൂടുതല്‍ നാശമാകുകയും ചെയ്തിട്ടുണ്ട്. ചെളികുണ്ടായി കിടക്കുന്ന റോഡിലൂടെ നിലവില്‍ കാല്‍നടയാത്രപ്പോലും ദുഷ്‌കരമാണ്. എത്രയും വേഗം റോഡിന്റെ അറ്റക്കുറ്റ പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.












Click it and Unblock the Notifications