ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരമധ്യത്തിലെ ഇലക്ട്രിക്ക് ടവറില്‍ കയറി ആത്മഹത്യ ഭീഷണി... കഴുത്തില്‍ കയര്‍ കുരുക്കിയതിനു പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ രക്ഷപെടുത്തല്‍

Google Oneindia Malayalam News

കോതമംഗലം: ഇന്നലെ വൈകിട്ടോടെയാണ് കോതമംഗലം നഗരത്തില്‍ വൈദ്യുതി ടവറിനു മുകളില്‍ കയറി മധ്യവയസ്‌കന്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകളോളം പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ത്തിയതിനുശേഷം കോതമംഗലം ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ഇയാളെ രക്ഷപെടുത്തി.കുറുപ്പുംപടി ചെറുകുന്നത്ത് ആലക്കാതടത്തില്‍ ബിനോയിയെയാണ് ആത്മഹത്യ ശ്രമത്തില്‍ നിന്നും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്.

ds

പോലീസില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ലന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ അത്മഹത്യ ഭീക്ഷണിയുമായി രംഗത്ത് വന്നത്. വൈകിട്ട് അഞ്ചരമണിയോടെ കോതമംഗലം നഗരമധ്യത്തിലെ കലാ ഓഡിറ്റോറിയത്തിനു സമീപമുള്ള 66 കെ.വി. ഇലട്രിക്ക് ലൈനിലെ ടവറിന്റെ മുകളില്‍ കയറിയ ഇയാള്‍ കയര്‍ ടവറില്‍ കെട്ടിയ ശേഷം കഴുത്തില്‍ കയര്‍ കുരുക്കുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു.
ds

തുടര്‍ന്ന് ഓടി കൂടിയ നാട്ടുകാരുടെ ഇടയിലേക്ക് ഇയാള്‍ ആത്മഹത്യ കുറുപ്പ് ഇട്ടുകൊടുക്കുകയായിരുന്നു.അടുത്തിടെ കോതമംഗലം വെണ്ടുവഴിയില്‍വെച്ച് രണ്ടു പേര്‍ ബിനോയിയെ ആക്രമിക്കുകയും ഇയാളുടെ ബുള്ളറ്റ് പിടിച്ചു കൊണ്ടു പോകുകയും ചെയ്തിരുന്നതായി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.സംഭവുമായി ബന്ധപ്പെട്ട് ബിനോയി കോതമംഗലം പോലീസില്‍ പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലന്ന് ചൂണ്ടി കാട്ടിയാണ് ആത്മഹത്യ ഭീഷണി നടത്തിയത്. കോതമംഗലം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലതെത്തി ഇറങ്ങി വരുവാന്‍ ആവശ്യപ്പെട്ടങ്കിലും ബിനോയ് തയ്യാറായില്ല.

ds

ഇയാളുടെ പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ഇയാളോട് ആത്മഹത്യ ശ്രമത്തില്‍ നിന്നും പിന്‍തിരിയാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇടപെടാമെന്നും പറഞ്ഞതോടെ ഇയാളുടെ തീരുമാനത്തില്‍ അയവ് വന്നു. ഈ സമയത്ത് തയ്യാറായി നിന്ന കോതമംഗലം ഫയര്‍ഫോഴ്സ് സംഘം ടവറില്‍ കയറി അതിസാഹസികമായി ബിനോയ് താഴെ ഇറക്കുകയായിരുന്നു.ഇതോടെ രണ്ടു മണിക്കൂര്‍ നഗരവാസികളെയും ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും മുള്‍മുനയില്‍ നിറുത്തിയ ആത്മഹത്യ ഭീഷണിക്ക് വിരാമമാകുകയും ചെയ്തു.
Idukki
English summary
Idukki Local News:suicide attempt news in kothamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X