മഴ കുറഞ്ഞു: ഇടുക്കിയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തനൂര്‍ജ്ജം, അധികമെത്തുന്നത് അറബ് സഞ്ചാരികള്‍!!
രാജാക്കാട്: മഴ കുറഞ്ഞു തുടങ്ങിയതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് പുനരാരംഭിച്ചു.അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഹൈറേഞ്ചിന്റെ മഴക്കുളിരുതേടി ഇപ്പോള്‍ അധികമായിട്ടെത്തുന്നത്. കാലവര്‍ഷ മഴയില്‍ ഹൈറേഞ്ചിലെ വിനോദ സഞ്ചാര മേഖലകളെല്ലാതന്നെ ആളൊഴിഞ്ഞ് അനാഥമായിരുന്നു. ദേശീയപാതകളിലടക്കം വന്‍തോതില്‍ മണ്ണിടിച്ചിലും മരംവീഴ്ച്ചയും പതിവായതോടെ ഹൈറേഞ്ചിലേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവ് അനുഭവപ്പെട്ടിരുന്നു.
മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ ഹോട്ടലുകളും കോട്ടേജുകളും ആലുകളില്ലാതെ അടച്ചിടുന്ന സ്ഥിതിയില്‍ എത്തിയിരുന്നു. മഴ കുറഞ്ഞുതുടങ്ങിയതോടെ നിശ്ചലമായിരുന്ന വിനോദ സഞ്ചാരമേഖലകള്‍ ഉയര്‍ത്തെഴുന്നേറ്റു തുടങ്ങി. ജില്ലയിലെ പ്രധാന വിനോദസഞ്ചാരിടമായി മാറിക്കഴിഞ്ഞ കഴിഞ്ഞ രണ്ട് ദിവസ്സത്തിനുളിളില്‍ ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ് സന്ദര്‍ശിക്കാന്‍മാത്രമായി അയ്യായിരത്തോളം സഞ്ചാരികളാണ് സമീപ ദിവസങ്ങളില്‍ എത്തിയത്.

ശക്തമായ കാലവര്‍ഷ മഴയില്‍ വെള്ളച്ചാട്ടങ്ങള്‍ സജീവമായതും ഇടുക്കിയുടെ മനോഹാര്യത വര്‍ദ്ധിപ്പിച്ചു. ആഗസ്റ്റ് ആദ്യവാരത്തോടെ ധാരാളമായി സഞ്ചാരികള്‍ വന്നുതുടങ്ങുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചരാമേഖലയെ ആശ്രയിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന പലരും.












Click it and Unblock the Notifications