ഇടുക്കിയില്‍ ട്രഷറി കുത്തി തുറന്ന് മോഷണം നടത്താന്‍ ശ്രമം: ഒന്നാംപ്രതി പടിയില്‍
പീരുമേട്: പീരുമേട് ട്രഷറി കുത്തി തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍. നെടുംകണ്ടം സ്വദേശി മഞ്ഞപ്പെട്ടി ജോസാണ് പിടിയിലായത്. ഒരുമാസത്തോളമായി ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ പോലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടാന്‍ സാധിച്ചത്. സംഭവം നടന്ന് ഒരുമാസത്തിനു ശേഷമാണ് കേസിലെ മുഖ്യ പ്രതിയായ ജോസ് പിടിയിലാകുന്നത്.

ട്രഷറിയുടെ പിന്‍ഭാഗത്തുകൂടി കയറി മോഷണം നടത്താനുള്ള ശ്രമത്തിനിടയില്‍ ട്രഷറിക്ക് കാവലുണ്ടായിരുന്ന പോലീസുകാര്‍ മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇരുവരും ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്ത ഒരാഴ്ചക്കു മുമ്പ് പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസ് പീരുമേടിനടുത്ത് കോവില്‍മലയില്‍ ജോസ് ഒളിവില്‍ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും പീരുമേട് എസ് ഐ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോവില്‍മലയിലെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications