ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവ്... ഇടുക്കിയിൽ 25ന് യുഡിഎഫ് ഹർത്താൽ

  • By Desk
Google Oneindia Malayalam News

തൊടുപുഴ: അടിമാലി മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 25ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താലില്‍ നടത്താന്‍ യുഡിഎഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. നേരത്തെ 30 നാണു ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, ജില്ലയിലെ ഭൂവിഷയങ്ങളില്‍ അടിയന്തിര പ്രാധാന്യം കണക്കിലെടുത്തും വന്യമൃഗങ്ങളുടെ അതിക്രമങ്ങള്‍ ജനജീവിതതെത്തെ ദുസ്സഹമാക്കിയതിനാലുമാണു തീയതി മാറ്റിയതെന്നു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ്.അശോകന്‍ പറഞ്ഞു. മൂന്നാര്‍ ട്രിബൂണലിന്റെ പരിധിയില്‍ വരുന്ന എട്ടു വില്ലേജുകളില്‍ നില നില്‍ക്കുന്ന നിര്‍മ്മാണ നിരോധനം കര്‍ഷകര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനുള്ള ബുദ്ധമുട്ട്.

Harthal

കൃഷിയിടത്തിലെ മരങ്ങള്‍ മുറിക്കുന്നതിനുള്ള എതിര്‍പ്പ്് , വകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ശന നടപടികള്‍ വിവിധ ഇടങ്ങളിലെ കാട്ടാന ആക്രമണം തുടങ്ങി നിരവിധി വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയിതിരിക്കുന്നത്. മെയ് അവസാനവാരമോ ജൂണ്‍ ആദ്യവാരമോ ഹര്‍ത്താല്‍ നടത്താനായിരുന്നു യു ഡി എഫ് ജില്ലാ നേതൃത്വം മുമ്പ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ നിപ്പവയറസ്, കാലവര്‍ഷാരംഭം തുടങ്ങിയ കാരണങ്ങളാല്‍ ജൂണ്‍ 30തില്‍ നടത്തുമെന്നറിയിച്ചിരുന്നെങ്കിലും ജില്ലയില്‍ സാധരാണക്കാരായ ജനങ്ങളുടെ പ്രതിസന്ധികള്‍ മനസ്സിലാക്കf പ്രതിക്ഷേധമെന്ന നിലയില്‍ 25ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിക്കുകായിരുന്നെന്നും ജില്ലാ ചെയര്‍മാന്‍ എസ് അശോകന്‍ അറിയിച്ചു. പാല്‍, കല്ല്യാണം, ആശുപത്രി. പത്രം തുടങ്ങി ആവശ്യവസ്തുക്കളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Idukki
English summary
Idukki Local News in UDF harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X