ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി: വിഷരഹിത പച്ചക്കറിയുമായി കൃഷി വകുപ്പ്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓണത്തിന് ഒരു മുറം പച്ചക്കറി. ഓണത്തിന് അഞ്ചിനം പച്ചക്കറി എങ്കിലും ഒരു കുടുംബം സ്വന്തമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നില്‍.

സംസ്ഥാനത്തെ 42 ലക്ഷം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ ഉദ്ദേശം അവരവരുടെ വീടുകളിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.കൂടാതെ ജില്ലകളിലെ കൃഷിഭവനുകള്‍ വഴിയും ഗ്രാമസഭകള്‍ വഴിയും 10 സെന്റില്‍ പോലും കൃഷി ചെയ്യുന്ന ആളുകളെ കണ്ടെത്തി പച്ചക്കറി വിത്തുകള്‍ അടങ്ങിയ പാക്കറ്റുകള്‍ നല്കിവരുന്നുണ്ട്10 രൂപയുടെ ഒരു പാക്കറ്റ് കേരളത്തിലുടനീളം ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു.

Vegetables

വെണ്ട, ചീര, പയര്‍, വഴുതന, മുളക് എന്നിവയുടെ മുന്തിയയിനം വിത്തുകളാണ് ഒരു പാക്കറ്റില്‍ ഉള്ളത്. ഇവ സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്തി അവയ്ക്ക് വേണ്ടണ്‍ പരിചരണം നല്‍കുവാന്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ കൃഷിവകുപ്പിന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തില്‍ നല്‍കുവാനും ഉദ്ദേശിക്കുന്നുണ്ട്. ഓണത്തിന് പച്ചക്കറിയുടെ വിളവെടുപ്പിനു ശേഷം ആവശ്യത്തിലധികം വരുന്നവ ജില്ലയിലുടനീളം ഒരുക്കുന്ന ഓണച്ചന്തയില്‍ വില്‍ക്കുവാനും സാധിക്കും.

Idukki
English summary
Idukki Local News about vegitables
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X