വെള്ളത്തൂവൽ വെള്ളത്തിലായി... കടക്കാൻ ഇനി നീന്തൽ പഠിക്കണം; ഇതുപോലൊന്ന് ഇവിടെ മാത്രം, ദുരിതം...
അടിമാലി: ഒരു നാട്ടില്‍ ഒരു പാലത്തിന്റെ ഇരുകരകളിലുമായി നിലകൊള്ളുന്ന പവര്‍സ്റ്റേഷനുകള്‍. ഒരു മിനി പവര്‍ഹൗസ് അങ്ങനെ വൈദ്യുതി ഉത്പാദന രംഗത്ത് ചരിത്രതാളുകളില്‍ ഇടംപിടച്ച് ഇടുക്കി ജില്ലയിലെ പ്രധാന ഗ്രാമമാണ് വെള്ളത്തൂവല്‍ എന്നാല്‍ നിലവില്‍ വെള്ളത്തൂവലിലെ ഗതാഗത സൗകര്യങ്ങള്‍ തികച്ചും പരാജയമാണെന്ന് പറയാതെ വയ്യ.
പ്രധാന റോഡുകള്‍ കുളങ്ങളായി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. അടിമാലി രാജാക്കാട് റൂട്ടില്‍ വെള്ളത്തൂവല്‍ മേഖലയില്‍ വലിയ ഗര്‍ത്തങ്ങളുള്ള റോഡുകളുടെ അറ്റക്കുറ്റ പണികള്‍ നടത്തിയിട്ട് കാലങ്ങളേറെയായിരിക്കുന്നു. പവര്‍ഹൗസിനു മുമ്പില്‍ റോഡിനു നടുവിലായി രൂപപ്പെട്ടിരിക്കുന്ന വലിയ കുഴി അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമ്പോഴും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

കാല്‍നടയാത്രിക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കണമെങ്കില്‍ തോണിയിറക്കേണ്ട അവസ്ഥയാണ്. രാജാക്കാട്-അടിമാലി റൂട്ടില്‍ വിമലാസിറ്റി പാലം കഴിഞ്ഞ് വെള്ളത്തുവലിലേയ്ക്ക് എത്തിപ്പെടണമെങ്കില്‍ നീന്തല്‍കൂടി പഠിച്ചിരിക്കണം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.രണ്ടടിയോളം താഴ്ച്ചയില്‍ ഇരുപതടിയോളം വിസൃതിയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
അടിമാലിയേയും പൂപ്പാറയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സംസ്ഥാനപാതകൂടിയാണ് ഈ റോഡ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണമണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ മൗനം തുടരുകയാണ്. രാത്രിക്കാലങ്ങളിലടക്കം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. അതികൃതരുടെ ഭാഗത്തു നിന്നും എത്രയുംവേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ നടത്തുമെന്നാണ് വെള്ളത്തൂവല്‍ നിവാസികള്‍ പറയുന്നത്.












Click it and Unblock the Notifications