ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്‍ഷിക രംഗം: യുവാക്കള്‍ക്ക് ശക്തമായ പിന്തുണയെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍

  • By Desk
Google Oneindia Malayalam News

കട്ടപ്പന: കാര്‍ഷിക രംഗത്താണ് ഇനി സാധ്യതകളേറെയുള്ളതെന്നും ഈ രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന യുവാക്കള്‍ക്ക് ശക്തമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. നെടുങ്കണ്ടത്ത് കാര്‍ഷിക സമുച്ചയത്തിന്റെയും ആത്മ സ്‌കൂള്‍ കാര്‍ഷിക ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഐ.ടി അല്ല കൃഷിയാണ് യുവാക്കള്‍ക്ക് ഏറെ വളര്‍ച്ചാ സാധ്യത ഒരുക്കുകയെന്നും ഈ രംഗത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം വ്യാപകമാക്കും.

VS Sunilkumar

ഒരു തേങ്ങയില്‍ നിന്നുമാത്രം 68 തരം ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക. ഇതിനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. ഇത്തരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യത സംരംഭകരെ പരിചയപ്പെടുത്തുകയും പിന്തുണ നല്‍കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് സിയാല്‍ മാതൃകയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ 56,000 ഹെക്ടര്‍ പ്രദേശത്താണ് കൃഷിനാശമുണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. 1800 ഹെക്ടര്‍ സ്ഥലത്തെ ഏലംകൃഷിക്കും നാശനഷ്ടമുണ്ടായി. 10 സെന്റെങ്കിലുമുള്ള ഏലംകര്‍ഷകര്‍ക്ക് കാര്‍ഷിക വിള ഇന്‍ഷുറന്‍സ് സംരക്ഷണം നേടാനാകുന്ന വിധത്തില്‍ നിബന്ധനകളില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Idukki
English summary
Idukki Local News: VS Sunilkumar about agriculture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X