ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കട്ടപ്പനയിലെ മാലിന്യ സംസ്‌ക്കരണ സംവിധാനം പാളുന്നു... സംസ്‌ക്കരണ രീതികള്‍ പരാജയം; പ്രതിക്ഷേധം ശക്തം

  • By Desk
Google Oneindia Malayalam News

കട്ടപ്പന: കട്ടപ്പന നഗരസഭയിലെ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ താഴംതെറ്റുന്നു. നഗരസഭയുടെ പരിധിയില്‍ വരുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് പുളിയന്‍മലയില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാത്തതിനാലാണ് ഒരിടവേളക്കു ശേഷം മാലിന്യ പ്രശ്‌നങ്ങള്‍ കട്ടപ്പനയില്‍ വീണ്ടും തലപൊക്കി തുടങ്ങിയിരിക്കുന്നത്.

പുളിയന്‍മലയില്‍ സ്ഥാപിച്ചിരിക്കുന്ന മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാത്തതും അലക്ഷ്യമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാലും പ്രദേശത്തെ ജനവാസമേഖലയിലേക്കും ദുര്‍ഗന്ധം അനുഭവപ്പെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങളൊന്നും നഗരസഭയുടെ ഇടപെടലിലൂടെ കാര്യക്ഷമമാക്കാത്തതിനാല്‍ പ്രതിക്ഷേധ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

Waste

നിലവില്‍ പ്ലാന്റിനു സമീപമുള്ള ജലസ്‌ത്രോതസ്സുകളിലേക്ക് വന്‍തോതില്‍ അഴുകിയ മാലിന്യങ്ങള്‍ ഒഴുകിയെത്തി വലിയരീതിയലുള്ള പ്രതിസന്ധി ഉയര്‍ത്തുന്ന സാഹചര്യവും നിലനില്‍ക്കുന്നു. കുടിവെള്ള ശ്രോതസ്സുകളടക്കം മലിനപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം നഗരസഭ പ്രശ്‌ന പരിഹാരം കണ്ടെത്തണം എന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.


Idukki
English summary
Idukki Local News waste management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X