ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി നില നിര്‍ത്തും: ഉപസമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി

  • By Desk
Google Oneindia Malayalam News

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജനനിരപ്പ് 142 അടിയായിതന്നെ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട്. ജലനിരപ്പ് 142 അടിയാക്കാന്‍ 2014 ല്‍ സുപ്രീം കോടതിയില്‍ നിന്നും തമിഴ്‌നാടിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇത്തവണയും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്തുമെന്നും ഉപസമതി യോഗത്തില്‍ തമിഴ്നാട് പ്രതിനിധികള്‍ അറിയിച്ചു. പെരിയാറിന് സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന് സുരക്ഷിതത്വം വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി.

ജനങ്ങളുടെ സംരക്ഷണം കേരളമാണ് ഉറപ്പു വരുത്തേണ്ടത് എന്ന് തമിഴ്‌നാട് അഭിപ്രായപ്പെട്ടു. കുമളിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ ഉപസമിതി യോഗത്തിലാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ തമിഴ്നാട് തള്ളിയത്. മഴ ശക്തമായി തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 133 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നു. മഴക്ക് നേരിയ ശമനമുണ്ടെങ്കിലും വരുംദിവസങ്ങളില്‍ കൂടുതല്‍ ജലം ഒഴുകിയെത്തുന്നതോടെ ജലനിരപ്പ് ഇനിയും ഉയരുമെേന്നും സന്ദര്‍ശന സംഘം വിലയിരുത്തി.

mullaperiyar-dam

അതേ സമയം, ജലനിരപ്പ് ഉയര്‍ന്നാല്‍ പാലിക്കേണ്ട ഷട്ടര്‍ ഓപ്പറേറ്റിംങ്ങ് മാന്യുവല്‍ ഇതുവരെയും തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടില്ല. തമിഴ്നാടിന്റെ നിഷേധാത്മക നിലപാട് മേല്‍നോട്ട സമിതിയെ അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം. സെക്കന്‍ഡില്‍ 5941 ഘനയടി വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകി എത്തുമ്പോള്‍ സെക്കന്‍ഡില്‍ 2100 ഘനയടി വെള്ളംമാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

Idukki
English summary
Idukki Local News water level of mullapperiyar dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X