ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ വില്ലനായി... ഇടുക്കിയിൽ ഹൈഡൽ ടൂറിസം മേഖല പ്രതിസന്ധിയിൽ, പാർക്കിൽ ആളുകളില്ല...

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടുക്കിയില്‍ എത്തുന്ന വിനോദ സഞ്ചാരികളിലേറെയും ഹൈഡല്‍ ടൂറിസം സെന്ററുകള്‍ ആസ്വദിച്ച് മടങ്ങുന്നവരാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ കുടുംബസമേതം ബോട്ടിംഗ് നടത്തുന്നതിന്റെ സുഖം ആസ്വദിച്ച് സഞ്ചാരികള്‍ ഇടുക്കിയുടെ ഹൈഡല്‍ ടൂറിസം മേഖലകളെ പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.

എന്നാല്‍ മഴക്കാലമായതോടെ ജില്ലയിലെ പ്രധാന ഹൈഡല്‍ പാര്‍ക്കുകളെല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. നിലവില്‍ ലക്ഷങ്ങളുടെ വരുമാനം പ്രതിദിനം ഉണ്ടായിരുന്ന ഹൈഡല്‍ ടൂറിസം പദ്ധതികളില്‍ 25000 രൂപപ്പോലും വരുമാനം ഇല്ലാത്ത അവസ്ഥയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എട്ടു ലക്ഷം രൂപവരം പ്രതിദിനം വരുമാനമുണ്ടായിരുന്ന ചെങ്കുളം ഹൈഡല്‍ ടൂറിസം പ്രോജക്ടില്‍ നിലവില്‍ കഴിഞ്ഞ രണ്ടുമാസങ്ങളിലായി ഒന്നര ലക്ഷം രൂപയില്‍ താഴെ മാത്രമാണ് വരുമാനം.

Hidel tourism

ജില്ലയിലെ ഏറ്റവും പ്രധാന ബോട്ടിംഗ് സെന്ററുകളായി ഉയര്‍ന്നു വന്ന ചെങ്കുളത്ത് നിരവിധി സഞ്ചാരികളാണ് എത്തിയിരുന്നത്. മഴയെത്തിയതോടെ പലും അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നു എങ്കിലും ബോട്ടിംഗിനും മറ്റും തയ്യാറാകാതെ തിരികെ മടങ്ങുകയാണ്. ചെങ്കുളത്തിനു പുറമെ മാട്ടുപ്പെട്ടി, തെക്കടി അണക്കെട്ടുകളിലും സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഹൈടല്‍ ടൂറിസം പദ്ധതികളുടെ ഭാഗമായി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ചെറുകിട കച്ചവടസ്ഥപാനങ്ങളും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Idukki
English summary
Idukki Local News about weather
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X