Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട് ജനതക്ക് കൈത്താങ്ങായി ഒരു ക്ലബ്; പ്രളയബാധിതർക്ക് ആശ്വാസമായി വൈസ് മാൻസ് ക്ലബ്!

രാജാക്കാട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട് ജനതയ്ക്ക് കൈത്താങ്ങായി രാജാക്കട് വൈസ്മെന്‍സ് ക്ലബ്ബ്. കുട്ടനാട്ടില്‍ ദുരിതത്തിനിരയാവര്‍ക്കായി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും, വസ്ത്രങ്ങളും ശേഖരിച്ച് കുട്ടനാട്ടിലേയ്ക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. രാജാക്കാട് ടൗണിലെ വ്യാപിരകളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ച് ദുരിത ബാധിതര്‍ക്ക് എത്തിച്ച് നല്‍കുന്നത്.

കലിതുള്ളിയ കാലവര്‍ഷത്തില്‍ ദുരിതക്കയത്തില്‍ മുങ്ങിയ കുട്ടനാടന്‍ ജനതയ്ക്ക് കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനതയ്ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജാക്കാട് വൈസ്മെന്‍സ് ക്ലബ്ബ് അംഗങ്ങള്‍ പറഞ്ഞു.

Wise man club

അരി,വസ്ത്രങ്ങള്‍, ചരുപ്പുകള്‍, തുടങ്ങിയവയാണ് വിവിധ ഇടങ്ങളില്‍ നിന്ന് ഇവര്‍ സമാഹരിച്ചത്.വൈസ്മെന്‍സ് രാജാക്കാട് ക്ലബ്ബ് പ്രസിഡന്റ് കെ ആര്‍ നാരായണന്‍, സെക്രട്ടറി എ കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+