ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം; ഇടുക്കിയുടെ മണ്ണിൽ യോഗയുടെ ചരിത്രം തേടി വിദേശികൾ...

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ജൂൺ 21 അന്താരാഷ്ട്ര ലോകാ ദിനം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അത്മീയഭാവങ്ങളെ ഏകാഗ്രമായി സൃഷ്ടിച്ചെടുക്കാന്‍ മനുഷ്യ രാശി കണ്ടെത്തിയ ഒന്നാണ് യോഗ. യോഗ അഭ്യാസിയായ ഒരു മനുഷ്യന്‍ എന്നും ചെറുപ്പമുള്ള ശരീരത്തിനും മനസ്സിനും ഉടമയായിരിക്കും എന്നാണ് പറയപ്പെടുന്നത്.

അന്താരാഷ്ട യോഗദിനാചരണങ്ങളുടെ ഭാഗമായി ഇടുക്കിയില്‍ വിദേശിയരങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി. ഇടുക്കിയുടെ മണ്ണില്‍ യോഗയുടെ ചരിത്രവഴികളെ തേടിയാണ് ഇവര്‍ ഇടുക്കിയിലെ പ്രധാന മുനിയിറ മേഖലകള്‍ സന്ദര്‍ശനം നടത്തിയത്.

Yoga Day

ഇടുക്കിയില്‍ എത്തിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അറുപതോളം യോഗാ അംബാസിഡര്‍മാരുടെ സംഘമാണ് മൂന്നാര്‍ ചിന്നക്കനാലിനു സമീപം മുട്ടുകാടുള്ള മുനിയറകള്‍ സന്ദര്‍ശിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് ഈ മുനിയറകള്‍. മൂവായിരത്തോളം വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ട മുനിയറകള്‍ യോഗ അംബാസഡര്‍മാര്‍ക്ക് വിസ്മയക്കാഴ്ചയായി.

പ്രകൃതി മനോഹരമായ ഈ പ്രദേശത്ത് രണ്ടു മണിക്കൂറോളം സമയം ഇവര്‍ ചെലവഴിച്ചു. ധ്യാനിച്ചും, യോഗാഭ്യാസമുറകള്‍ നടത്തിയുമാണ് സംഘം മടങ്ങിയത്. മ കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

യോഗ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കേരളത്തിലേക്ക് കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ എത്തിക്കുകയുമാണ് ലക്ഷ്യം പരിപാടിയുടെ ലക്ഷ്യം. യോഗാ അമ്പാസിഡര്‍മാരുടെ സന്ദര്‍ശനം വഴി ജില്ലയുടെ വിനോദ സഞ്ചാരമേഖലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇടുക്കിയിലെ ടൂറിസം വളര്‍ച്ചയ്ക്കും ഒരു മുതല്‍കൂട്ടാകും .

Idukki
English summary
Idukki Local News in Yoga Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X