ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാന ആക്രമണം: 301 കോളനിയില്‍ നിന്നും ആളുകെള മാറ്റിപാര്‍പ്പിക്കണം, യൂത്ത് കോണ്‍ഗ്രസ്സ്

  • By Desk
Google Oneindia Malayalam News

രാജാക്കാട്: കാട്ടാന ശല്യത്തില്‍ ദുരിതമനുഭിവിക്കുന്ന ആദിവാസികളെ ആനത്താവളമായ മൂന്നൂറ്റിയൊന്ന് കോളനിയില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് രംഗത്ത്. വനംവകുപ്പുപ്പിന്റെ രിപ്പോര്‍ട്ട് അവഗണിച്ച് രണ്ടായിരത്തി നാലിലാണ് മുന്നൂറ്റിയൊന്ന് കോളനിയില്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ആദിവാസികളെ കുടിയിരുത്തിയത്. ചിന്നക്കനാല്‍ അടക്കമുള്ള മേഖലകളില്‍ കഴിഞ്ഞ ദിവസം മരിച്ച തങ്കച്ചന്‍ അടക്കം മുപ്പത്തിരണ്ട് പേരാണ് കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

രണ്ടായിരത്തി നാലിലാണ് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ആദിവാസി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മറയൂരില്‍ നിന്നും ആദിവാസികളെ മുന്നൂറ്റൊന്ന് കോളനിയിലേയ്ക്ക് കുടിയിരുത്തിയത്. അന്ന് വനം വകുപ്പ് ഇതിനെതിരി നില്‍ക്കുകയും തുടര്‍ന്ന് അന്നത്തെ ഡി എഫ് ഒ ആയിരുന്ന പ്രകൃതി ശ്രീവാസ്തവ മുന്നൂറ്റിയൊന്ന് കോളനി സ്ഥാപിച്ചിരിക്കുന്നത് ആനത്താവളമായ പ്രദേശത്താണെന്നും ആനകളുടെ സ്വര്യവിഹാരത്തിന് തടസസുമുണ്ടാക്കുമ്മെന്നും കൂടാതെ ആദിവാസികള്‍ സുരക്ഷിതരല്ലെന്നും കാണിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

tribalcolony

ഇതിന് ശേഷം കാട്ടാന അക്രമണം പ്രദേശത്ത് നിത്യ സംഭവമായതോടെ ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചത്. ഈ സാഹചര്യത്തിലാണ് നിലവില്‍ മുന്നൂറ്റിയൊന്ന് കോളനി നിവാസികളെ മാറ്റി പാര്‍പ്പിക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തിയിരിക്കുന്നത്. അദിവാസികളെ മാറ്റി പാര്‍പ്പിക്കുന്നതിനൊപ്പം അനയിറങ്കല്‍ അടക്കമുള്ള പ്രദേശം എലിഫെന്റ് പാര്‍ക്കെന്ന രീതിയില്‍ സംരക്ഷിക്കുന്നതിനും വനംവകുപ്പ് ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

Idukki
English summary
idukki local news youth congress about wild animal attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X