ഇനി വെള്ളം പാഴാകില്ല; മലങ്കര അണക്കെട്ടിന്റെ സംഭരണശേഷി വര്‍ധിപ്പിക്കും, ചെളി നീക്കും
ഇടുക്കി: ചെളിയും എക്കലും നിറഞ്ഞ മലങ്കര അണക്കെട്ടിന്റെ സംഭരണശേഷി ഉയര്‍ത്താന്‍ നടപടിയാകുന്നു. ചെളിയും എക്കലും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി. 36.36 ദശലക്ഷം ഘന മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. എന്നാല്‍ കാലങ്ങളിലായി എക്കലും ചെളിയും അടിഞ്ഞ് കൂടിയതിനെ തുടര്‍ന്ന് സംഭരണശേഷി പകുതിയില്‍ താഴെയായി കുറഞ്ഞിരുന്നു.
ഇതോടെ അണക്കെട്ട് മഴക്കാലത്തും തുറന്ന് വെക്കേണ്ട സ്ഥിതിയായി. മലങ്കര അണക്കെട്ടിനെ ആശ്രയിച്ച് നൂറിലേറെ ശുദ്ധജല പദ്ധതികളാണ് നടപ്പിലാക്കുന്നത്. കൂടാതെ മുട്ടം, കരിങ്കുന്നം, മീനച്ചില്‍, കുടയത്തൂര്‍, അറക്കുളം ശുദ്ധജലപദ്ധതികള്ക്കും ഇവിടെ തുടക്കമാവുകയാണ്. ചെളി നീക്കുന്നതിനൊപ്പം മലങ്കര ജലാശയത്തിലെ വെള്ളം മീനച്ചിലാറിലേക്ക് ഒഴുക്കാന്‍ കനാല്‍ നിര്‍മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഏകദേശം 18 ദശലക്ഷം ഘന മീറ്റര്‍ ചെളിയും മണ്ണും എക്കലുമാണ് അണക്കെട്ടില്‍ നിന്ന് നീക്കം ചെയ്യാനുള്ളത്. ടേണ്‍ കീ അടിസ്ഥാനത്തിലുള്ള ടെന്‍ഡര്‍ മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. കരാര്‍ ഏറ്റെടുക്കുന്ന കമ്പനി ഡീസില്റ്റേഷന് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് പണം അടയ്ക്കുന്ന ടേണ്‍ കീ സമ്പ്രദായം പ്രകാരമാണ് കരാര്‍ നല്‍കുക. നേരത്തെ പാലക്കാട് ജില്ലയിലുള്ള മംഗലം ഡാമിലും ഈ മാതൃകയില്‍ കരാര്‍ നല്‍കിയിരുന്നു.
നിലവില്‍ ചുള്ളിയാര്‍, വാളയാര്‍, മീങ്കര എന്നീ ഡാമുകളില്‍ വിവിധ ഏജന്‍സികള്‍ ഡീസില്റ്റേഷന് പ്രവര്‍ത്തികള്‍ നടത്തി വരികയാണ്. ൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമാണ് മലങ്കര ഡാം. 153.5 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശമുള്ള അണക്കെട്ടിന് സംഭരണ ശേഷി കുറഞ്ഞതിനാല്‍ പ്രതിവര്‍ഷം 2745 മില്യന്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് പാഴായി പോകുന്നത്. സംഭരണ ശഷി കൂടുന്നതോടെ മലങ്കര ജലാശയം മഴക്കാലത്തും വേനലിലും സജീവമാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications