ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ പോളിംഗ് ശതമാനം 76.26 തോട്ടംമേഖലയില്‍ ശക്തമായ പോളിംഗ് പ്രതീക്ഷയോടെ മുന്നണികള്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിയില്‍ കനത്ത പോളിംഗ്. ഇക്കുറി തോട്ടം മേഖലയിലും ശക്തമായ പോളിംഗ് ഇടുക്കിയില്‍ ആകെ പോള്‍ ചെയ്തത് 76.27 ശതമാനമാണ്. നിയോജകമണ്ഡലങ്ങളായ തൊടുപുഴയില്‍ 75.69 ശതമാനവും മൂവാറ്റുപ്പുഴയില്‍ 77.86 ശതമാനവും കോതമംഗതലത്ത് 79.84 ശതമാനവും ദേവികുളത്ത് 70.87 ശതമാനവും ഉടുമ്പന്‍ചോലയില്‍ 79.27 ശതമാനവും പീരുമേട് 76.66 ശതമാനവും ഇടുക്കിയില്‍ 74.10 ശതമാനവും ആളുകള്‍ സമ്മതിദാനവകാശം രേഖപ്പെടുത്തി.

ലോകസഭാ തെരഞ്ഞെടുപ്പ്; പൊന്നാനിയിലും കൊടുങ്ങല്ലൂരിലും സ്ത്രീകള്‍ക്ക് മാത്രമായി പോളിംഗ് ബൂത്തുകള്‍ലോകസഭാ തെരഞ്ഞെടുപ്പ്; പൊന്നാനിയിലും കൊടുങ്ങല്ലൂരിലും സ്ത്രീകള്‍ക്ക് മാത്രമായി പോളിംഗ് ബൂത്തുകള്‍

പോളിംഗ് ശതമാനം ഉയര്‍ന്നതിനാല്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഒരുപോലെ വിജയ പ്രതീക്ഷ പങ്കുവെയ്ക്കുന്നു. തൊടുപുഴ, മൂവാറ്റുപ്പുഴ, കോതമംഗലം മണ്ഡലങ്ങളിലെ കനത്ത പോളിംഗ് യുഡി എഫിനും തോട്ടം മേഖല ഉള്‍പ്പെടുന്ന പീരുമേട്, ഉടുമ്പന്‍ചോല ദേവികുളം മണ്ഡലത്തിലെ പോളിംഗ് എല്‍ ഡി എഫിനും അനുകൂലമാകുമെന്നാണ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

idukkipollingbooth

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജുകൃഷ്ണനും ഇടുക്കിയിലെ ജനങ്ങള്‍ മാറി ചിന്തിക്കും എന്ന പ്രതീക്ഷ പങ്കുവെച്ചു.വൈകിട്ടോടെ കനത്ത മഴയുണ്ടായിരുന്നെങ്കിലും മഴയെപോലും അവഗണിച്ചാണ് പലരും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. രാത്രിവരെയും ചില പോളിംഗ് സ്‌റ്റേഷനുകളില്‍ പോളിംഗ് തുടര്‍ന്നിരുന്നു. ഇനി കണക്കുകൂട്ടലുകളും കൂട്ടികഴിക്കലുമായി ഫലമറിയാന്‍ ഒരുമാസംകൂടി കാത്തിരിക്കണം.

Idukki
English summary
Idukki marks 76.26% polling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X