ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: സംസ്ഥാനത്ത് ഒന്നാമതും ദേശീയതലത്തില്‍ രണ്ടാമതും ഇടുക്കി!!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കേരളത്തില്‍ ഒന്നാമതെത്തിയ ലോക്സഭാ മണ്ഡലം എന്ന ബഹുമതിയും ദേശീയതലത്തില്‍ രണ്ടാമതെത്തിയ മണ്ഡലം എന്ന ബഹുമതിയും ഇക്കുറി ഇടുക്കിയ്ക്കു സ്വന്തം. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എച്ച് ദിനേശന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗം ജീവനക്കാര്‍ ഒന്നിച്ചു രാപ്പകല്‍ പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണിത്. ഒരു പിഴവും കൂടാതെ കൃത്യസമയത്തു തന്നെ വോട്ടെണ്ണല്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. ഒരു ഘട്ടത്തില്‍ പോലും ഒരു തര്‍ക്കമോ മറ്റു വിഷയങ്ങളോ ഉണ്ടായില്ല.

കണക്കു പറഞ്ഞാല്‍ എല്‍ഡിഎഫ് ഇങ്ങോട് സ്വര്‍ണനാണയം തരണം: ഇടുക്കി ഡിഡിസി ഇബ്രാഹിംകുട്ടി കല്ലാര്‍ !!!കണക്കു പറഞ്ഞാല്‍ എല്‍ഡിഎഫ് ഇങ്ങോട് സ്വര്‍ണനാണയം തരണം: ഇടുക്കി ഡിഡിസി ഇബ്രാഹിംകുട്ടി കല്ലാര്‍ !!!

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഏതാണ്ട് ഒരേസമയത്ത് തന്നെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. നാലുമണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അഞ്ചുമണിയോടെ ഫലപ്രഖ്യാപനം നടത്തി വിജയിക്കു സര്‍ട്ടിഫിറ്റും കൈമാറി. എണ്ണല്‍ പൂര്‍ത്തിയാക്കിയ യന്ത്രങ്ങള്‍ യഥാസമയം തിരികെ സ്റ്റോര്‍ റൂമുകളിലേക്കു മാറ്റുകയും ചെയ്തു. ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാസങ്ങളായി ചിട്ടയോടെയും കൃത്യതയോടെയും നടത്തിവന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ നേട്ടത്തിനു പിന്നില്‍.

ekalavyamodelschool-

Recommended Video

cmsvideo
കേരളം ഞെട്ടിയ തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ

ഫലപ്രഖ്യാപനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതുപോലെതന്നെ കേരളത്തില്‍ വിവിപാറ്റ് മെഷീനുകള്‍ ആദ്യം എണ്ണിയതും ഇടുക്കി ലോക്സഭമണ്ഡലത്തിലാണ്. മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, തൊടുപുഴ, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട് എന്നീ ഏഴുനിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 35 വിവിപാറ്റ് മെഷീനുകളാണ് ആകെ എണ്ണിയത്. ഓരോ നിയമസഭമണ്ഡലങ്ങളില്‍ നിന്നും നറുക്കെടുത്ത അഞ്ച് വീതം വിവിപാറ്റുകളാണ് എണ്ണിയത്.

Idukki
English summary
Idukki marks first in State level and second in Nation level for completing election result process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X