ഇടുക്കി മെഡിക്കല്‍കോളേജ്: വികസന സമിതിയോഗം ചേര്‍ന്നു ഐസിയു നിര്‍മാണം നിര്‍മിതിയെ ഏല്‍പ്പിക്കാന്‍ തീരുമാനം...!!!
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ ഐസിയു നിര്‍മിക്കുന്നതിനുള്ള ചുമതല നിര്‍മിതിയെ ഏല്‍പ്പിക്കാന്‍ ധാരണയായി. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ആശുപത്രി വികസന സമിതിയോഗത്തിലാണ് ഈ തീരുമാനം.ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഐസിയു ഇല്ലാത്തത് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് സമിതി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം പരിശോധിച്ചു നിര്‍മാണ നടപടികള്‍ക്കു നിര്‍മിതിയെ ചുമതലപ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനൊപ്പം ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്തുന്നതിനും തീരുമാനിച്ചു. പഴയ ഡിഎംഒ ഓഫീസ് ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കും. എംപി, എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകളാണു പരിശോധിക്കുന്നത്.

ആശുപത്രി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു എക്സ്സര്‍വീസുകാരുടെ സേവനം തുടര്‍ന്നും വിനിയോഗിക്കുന്നതിനു തീരുമാനിച്ചു. ഇക്കാര്യത്തില്‍ അവര്‍ മികച്ച പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. ആശുപത്രിയിലും പരിസരങ്ങളിലുംക്ലോസ്ഡ്സര്ക്യൂട്ട് കാമറകള്‍ സ്ഥാപിക്കുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ച് നടപടികള്‍ സ്വീകരിക്കും. ആശുപത്രിയുടെവൈദ്യുതിചാര്ജ് ഇനത്തില്‍ 33 ലക്ഷം രൂപ അടച്ചു തീര്‍ത്തു.
കുടിശിക ഇനത്തില്‍ വന്ന പലിശയുടെ കാര്യത്തില്‍ കെ എസ് ഇ ബിയുമായി ചര്‍ച്ച ചെയ്തു പരിഹാരംതേടും. ആശുപത്രിക്കു പുതിയ ആംബുലന്‍സ് ലഭിക്കുന്നതിനു നടപടികളായിട്ടുണ്ടെന്നു ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍പ്പോലും ആശുപത്രിയിലെ അടിയന്തിര കാര്യങ്ങള്‍ക്കു പ്രാധാന്യം നല്കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നു സമിതിഅംഗങ്ങള്‍ ആവശ്യപ്പെട്ടു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications