ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി മെഡിക്കല്‍കോളേജ്: വികസന സമിതിയോഗം ചേര്‍ന്നു ഐസിയു നിര്‍മാണം നിര്‍മിതിയെ ഏല്‍പ്പിക്കാന്‍ തീരുമാനം...!!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ ഐസിയു നിര്‍മിക്കുന്നതിനുള്ള ചുമതല നിര്‍മിതിയെ ഏല്‍പ്പിക്കാന്‍ ധാരണയായി. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ആശുപത്രി വികസന സമിതിയോഗത്തിലാണ് ഈ തീരുമാനം.ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഐസിയു ഇല്ലാത്തത് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

<strong><br>ആദ്യമായി കൈകളിലെടുത്ത നഴ്‌സിനെ കാണാന്‍ രാഹുലെത്തും; പ്രിയങ്കയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍, കാത്തിരിപ്പുമായി കല്ലൂരിലെ വീട്ടില്‍ രാജമ്മയും കുടുംബവും!!</strong>
ആദ്യമായി കൈകളിലെടുത്ത നഴ്‌സിനെ കാണാന്‍ രാഹുലെത്തും; പ്രിയങ്കയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍, കാത്തിരിപ്പുമായി കല്ലൂരിലെ വീട്ടില്‍ രാജമ്മയും കുടുംബവും!!

തുടര്‍ന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം പരിശോധിച്ചു നിര്‍മാണ നടപടികള്‍ക്കു നിര്‍മിതിയെ ചുമതലപ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനൊപ്പം ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്തുന്നതിനും തീരുമാനിച്ചു. പഴയ ഡിഎംഒ ഓഫീസ് ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കും. എംപി, എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകളാണു പരിശോധിക്കുന്നത്.

Medical collage

ആശുപത്രി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു എക്സ്സര്‍വീസുകാരുടെ സേവനം തുടര്‍ന്നും വിനിയോഗിക്കുന്നതിനു തീരുമാനിച്ചു. ഇക്കാര്യത്തില്‍ അവര്‍ മികച്ച പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. ആശുപത്രിയിലും പരിസരങ്ങളിലുംക്ലോസ്ഡ്സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ച് നടപടികള്‍ സ്വീകരിക്കും. ആശുപത്രിയുടെവൈദ്യുതിചാര്‍ജ് ഇനത്തില്‍ 33 ലക്ഷം രൂപ അടച്ചു തീര്‍ത്തു.

കുടിശിക ഇനത്തില്‍ വന്ന പലിശയുടെ കാര്യത്തില്‍ കെ എസ് ഇ ബിയുമായി ചര്‍ച്ച ചെയ്തു പരിഹാരംതേടും. ആശുപത്രിക്കു പുതിയ ആംബുലന്‍സ് ലഭിക്കുന്നതിനു നടപടികളായിട്ടുണ്ടെന്നു ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍പ്പോലും ആശുപത്രിയിലെ അടിയന്തിര കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നു സമിതിഅംഗങ്ങള്‍ ആവശ്യപ്പെട്ടു.

Idukki
English summary
Idukki medical collage development meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X