ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥലം വാങ്ങാന്‍ ആദ്യമെത്തിയത് യുവതി... പിന്നീടെത്തിയത് പോലീസ്, വ്യാപാരിക്ക് ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

അടിമാലി: സ്ഥലം വാങ്ങാനായി എത്തിയതായിരുന്നു ആ യുവതി. പാവം വ്യാപാരിക്ക് സംശയമൊന്നും തോന്നിയില്ല. പക്ഷേ നഷ്ടമായത് ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപയാണ്. പോലീസുകാരെന്ന വ്യാജേന വ്യാപാരിയെ കുടുക്കിയത് അഞ്ചംഗ സംഘമാണ്. 1.37 ലക്ഷ്ം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. അടിമാലിയില്‍ ചെരിപ്പ് കട നടത്തുന്നയാളാണ് വിജയന്‍. തട്ടിപ്പാണെന്ന് അറിയാതെയാണ് ഇയാള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പിന്നീടാണ് ഇതിന് പിന്നിലുള്ള കാര്യങ്ങള്‍ അറിഞ്ഞത്.

1

കോപ്പിയടിച്ച് പാവത്തുങ്ങടെ നെഞ്ചത്തേക്കായോ, ലിജോയ്‌ക്കെതിരെ സംവിധായിക, ചിത്രങ്ങള്‍ കോപ്പിയടികോപ്പിയടിച്ച് പാവത്തുങ്ങടെ നെഞ്ചത്തേക്കായോ, ലിജോയ്‌ക്കെതിരെ സംവിധായിക, ചിത്രങ്ങള്‍ കോപ്പിയടി

Recommended Video

cmsvideo
സിനിമ തട്ടിപ്പ് കേസിലെ ഇരയായ മോഡൽ വൺ ഇന്ത്യയോട് | Oneindia Malayalam

ഈ വര്‍ഷം ജനുവരി 27ന് അടിമാലിയില്‍ വിജയന്റെ ബന്ധുവിനുള്ള ഒമ്പതര സെന്റ് സ്ഥലം വാങ്ങാനെന്ന പേരിലാണ് അജിതയെന്ന യുവതി ആദ്യമെത്തിയത്. ഇവര്‍ സ്വയം പരിചയപ്പെടുത്തുകയായിരുന്നു. വിജയന്റെ വീട്ടിലെത്തിയാണ് സ്ഥലത്തെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിച്ചത്. ഇതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങള്‍ യുവതി ഫോണില്‍ തന്ത്രപൂര്‍വം പകര്‍ത്തുകയും ചെയ്തു. ഇതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

അതേസമയം സംഭവത്തിന് പിന്നാലെ റിട്ട. ഡിവൈഎസ്പി എന്ന് പറഞ്ഞ് സഹദേവന്‍ എന്നയാള്‍ വിജയനെ വിളിച്ചു. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും തെളിവ് കൈവശമുണ്ടെന്നും പറയുന്നു. തുടര്‍ന്ന് സംഭവം ഒതുക്കി തീര്‍ക്കുന്നതിനായി ഏഴര ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ടും തീര്‍ന്നില്ലെന്ന് വിജയന്‍ പറയുന്നു. ഷാജി, ഷൈജന്‍ എന്നിവര്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വിജയന്‍ പോലീസിനോട് പറഞ്ഞു.

ഭീഷണി രൂക്ഷമായപ്പോള്‍ ഒരു അഭിഭാഷകന്‍ മുഖേ 1,37000 രൂപ നല്‍കേണ്ടി വന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കടയിലെത്തി ഭീഷണിപ്പെടുത്തി ബാക്കി പണം വേണമെന്നും ആവശ്യപ്പെട്ടു. പണം ലഭിക്കാതായതോടെ ഇവരുടെ ഭീഷണി വിജയന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും നേര്‍ക്ക് നീണ്ടു. ഇതോടെയാണ് വിജയന്‍ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചത്. തട്ടിപ്പുകാര്‍ ഏഴര ലക്ഷം രൂപയുടെ മൂന്ന് ചെക്ക് ലീഫുകളും, ഏഴുതാത്ത രണ്ട് മുദ്രപത്രങ്ങളും സംഘം കൈക്കലാക്കി. അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജോസിനെ മടക്കിവിളിക്കാന്‍ മുസ്ലീം ലീഗ്, മുന്നില്‍ കുഞ്ഞാലിക്കുട്ടി, സിപിഎം നീക്കം ഇങ്ങനെ, ലയന സാധ്യത!ജോസിനെ മടക്കിവിളിക്കാന്‍ മുസ്ലീം ലീഗ്, മുന്നില്‍ കുഞ്ഞാലിക്കുട്ടി, സിപിഎം നീക്കം ഇങ്ങനെ, ലയന സാധ്യത!

കോണ്‍ഗ്രസിന് ഗ്വാളിയോര്‍ പിടിക്കാന്‍ പികെ ഇല്ല, 2 വഴികള്‍, സിന്ധ്യക്ക് പൂട്ട് വേറെ, ഒരൊറ്റ വിഷയം!!കോണ്‍ഗ്രസിന് ഗ്വാളിയോര്‍ പിടിക്കാന്‍ പികെ ഇല്ല, 2 വഴികള്‍, സിന്ധ്യക്ക് പൂട്ട് വേറെ, ഒരൊറ്റ വിഷയം!!

Idukki
English summary
idukki: merchand cheated by fake police officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X