ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും കൂടുന്നു; "കൊണ്ടു പോകുന്ന വെളളത്തിന്റെ അളവ് കുറയുന്നു" തമിഴ്നാടിന് വിമർശന

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും കൂടുന്നു; "കൊണ്ടു പോകുന്ന വെളളത്തിന്റെ അളവ് കുറയുന്നു" തമിഴ്നാടിന് വിമർശനം

Google Oneindia Malayalam News

ഇടുക്കി; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും നേരിയ തോതിൽ കൂടി. നിലവിൽ ജല നിരപ്പ് 141.65 അടിയിൽ ആണ് ഡാമിലെ ജലനിരപ്പ് എത്തി നിൽക്കുന്നത്. ഡാമിന്റെ റൂൾ കർവ് അനുസരിച്ച് മുപ്പതാം തീയതി വരെ 142 അടി വെള്ളം ഡാമിൽ സംഭരിക്കാൻ സാധിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്നും ടണൽ വഴി വെള്ളം കൊണ്ടു പോയിരുന്നത് തമിഴ്നാട് നിർത്തിയിരുന്നു. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്നാട് ഇത് നിർത്തിയത്. തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ജലനിരപ്പ് ഉയരാൻ കാരണം ആകുന്നത്.

1

ഇപ്പോൾ തമിഴ്നാട് കൊണ്ടു പോകുന്നത് സെക്കൻഡിൽ 900 ഘന അടി വെള്ളം മാത്രം ആണ്. അതേസമയം, ഡാമിലെ ഒരു സ്പിൽവേ ഷട്ടർ 10 സെന്റീ മീറ്റർ ഉയർത്തി പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 140 ഘന അടി വെള്ളം ആണ്. എന്നാൽ, തുറന്ന് വിടുന്നതിലും തമിഴ്നാട് കൊണ്ട് പോകുന്നതിൽ വച്ച് അതിൽ അധികം വെളളമാണ് ഡാമിലേയ്ക്ക് എത്തുന്നത്. അതു കൊണ്ട് തന്നെ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ ഉയരുകയാണ്.

സര്‍വകക്ഷി യോഗത്തില്‍ മോദി പങ്കെടുത്തില്ല; കാര്‍ഷിക നിയമം വീണ്ടും വരുമോ എന്ന് കോണ്‍ഗ്രസ്സര്‍വകക്ഷി യോഗത്തില്‍ മോദി പങ്കെടുത്തില്ല; കാര്‍ഷിക നിയമം വീണ്ടും വരുമോ എന്ന് കോണ്‍ഗ്രസ്

2

അതേസമയം, മഴ കുറഞ്ഞ് നിൽക്കുന്ന സാഹചര്യം കേരളത്തെ സംബന്ധിച്ച് ആശ്വാസം ആണ്. എന്നാൽ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2400.80 അടിക്ക് താഴെയാണ് ഇപ്പോൾ ജലനിരപ്പ് എത്തി നിൽക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഒന്നും നിലവിൽ മഴയില്ല. അതിനാൽ തന്നെ, ഡാമിലേക്ക് ഉള്ള നീരൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇടുക്കിയിൽ നിന്ന് പരമാവധി വെള്ളം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ട് പോകുന്നുണ്ട്. 2401 അടിയിൽ ആണ് ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്. ഓറഞ്ച് അലർട്ട് ലെവലിൽ എത്തിയ ശേഷവും മഴ തുടർന്നാൽ അണക്കെട്ട് വീണ്ടും തുറന്നേക്കും. രാത്രി മഴ കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിൽ ആയിട്ടുണ്ട്.

3

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെ ഉളള ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെ ഇത് അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.

ഈയാംപാറ്റ വിവാദങ്ങൾക്ക് അവിടെ സ്ഥാനമില്ല; മരക്കാർ വിവാദങ്ങളോട് പ്രതികരിച്ച് മോഹൻലാൽഈയാംപാറ്റ വിവാദങ്ങൾക്ക് അവിടെ സ്ഥാനമില്ല; മരക്കാർ വിവാദങ്ങളോട് പ്രതികരിച്ച് മോഹൻലാൽ

3

ശക്തമായ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് ഇന്ന് രാത്രി മുതൽ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തു. കേരള തീരത്ത് നാളെ ന് മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാൽ അന്നേ ദിവസം മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇന്ന് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത. അതേസമയം, നാളെ കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.

Idukki
English summary
idukki mullaperiyar water level increases; Criticism of Tamil Nadu for "depletion of water carried"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X