'സാർ സൈക്കിളുണ്ട്,ഓടിക്കാൻ ലൈസൻസ് വേണം, താഴ്മയോടെ...' -നാലാം ക്ലാസുകാരൻ കത്തുമായി പോലീസ് സ്റ്റേഷനിൽ
ഇടുക്കി: ലൈസൻസ് എന്ന ആവശ്യവുമായി നാലാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ എത്തി. റോഡിലൂടെ സൈക്കിൾ ചവിട്ടുവാനുള്ള അമിതമായ ആഗ്രഹത്തിൽ പുറത്താണ് നാലാം ക്ലാസുകാരൻ സ്റ്റേഷനിലെത്തിയത്.
ദേവനന്ദ് എന്ന കൊച്ചു മിടുക്കനാണ് നിവേദനത്തിലൂടെ തന്റെ ആവശ്യം പോലീസിനെ അറിയിച്ചത്. സൈക്കിൾ ചവിട്ടുവാൻ അതിയായ ആഗ്രഹമാണ്. പക്ഷെ, റോഡിലൂടെ സൈക്കിൾ ഓടിച്ച് അപകടം ഉണ്ടാകുന്നത് തടയാൻ വീട്ടുകാർ പറഞ്ഞ ചെറിയ നുണക്കഥകൾ വിശ്വസിച്ചാണ് ദേവാനന്ദ് നിവേദനവുമായി പോലീസിനെ സമീപിച്ചത്

നടന്ന സംഭവം ഇങ്ങനെ ആയിരുന്നു : -
മൂന്ന് മാസങ്ങൾക്ക് മുൻപ് ദേവനന്ദ് ഒരു ഗിയർ സൈക്കിൾ കിട്ടി. വിദേശത്ത് നിന്ന് എത്തിയ അമ്മാവന്റെ വകയായിരുന്നു ദേവാനന്ദിന് സമ്മാനം. കിട്ടിയ സൈക്കിൾ ഉടൻ തന്നെ ദേവനന്ദ് ചവിട്ടി തുടങ്ങി. ഇതുമായി തന്റെ സ്കൂളിലേക്ക് പോകണം എന്നാണ് ദേവാനന്ദിന്റെ ആഗ്രഹം.
പക്ഷേ മകനെ സ്കൂളിലേക്ക് സൈക്കിളിൽ വീഴുന്നതിനോട് വീട്ടുകാർക്ക് താൽപര്യമില്ല. അപകടം സംഭവിക്കുമോ എന്ന പേടിയാണ്. പുത്തൻ സൈക്കിൾ കിട്ടിയ സന്തോഷത്തിൽ സ്കൂളിലേക്ക് സൈക്കിളുമായി പോകണം എന്ന് ദേവാനന്ദിന് പിടിവാശിയായി. റോഡിലൂടെ സൈക്കിൾ ഓടിക്കാൻ ലൈസൻസ് വേണം എന്ന് വീട്ടുകാർ ദേവനന്ദന പറഞ്ഞു ധരിപ്പിച്ചു.
ലൈസൻസ് ഇല്ലെങ്കിൽ പോലീസ് പിടികൂടുമെന്നും അമ്മ പറഞ്ഞു. പോലീസിന്റെ പേരിൽ മകനെ പേടിപ്പിച്ച് നിർത്താൻ ആയിരുന്നു രക്ഷിതാക്കളുടെ ഉദ്ദേശം. എന്നാൽ, സംഭവം പാളിപ്പോയി പോയി. ഇതിന് പിന്നാലെ ലൈസൻസിന് നിവേദനവുമായി മകൻ ദേവനന്ദ് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പൊലീസിന് നൽകുവാൻ വേണ്ടി സ്വന്തമായി തന്നെ ദേവാനന്ദ് നിവേദനം എഴുതി. തുടർന്ന് നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി.
തന്റെ അച്ഛനും അമ്മയും അറിയാതെ ആയിരുന്നു ദേവാനന്ദ് സ്റ്റേഷനിൽ കത്തുമായി എത്തിയത്. പൊലീസിന് കൊടുത്ത നിവേദനത്തിൽ ദേവാനന്ദ് പറഞ്ഞത് ഇങ്ങനെ : - " സാർ എനിക്ക് സൈക്കിൾ ഉണ്ട്. അത് ഓടിക്കാൻ അനുവാദം തരണം. റോഡിലൂടെ സൈക്കിൾ ഓടിക്കാൻ ലൈസൻസ് വേണം. താഴ്മയോടെ അപേക്ഷിക്കുകയാണ് ... നന്ദി..' - ചിരിയോട് കൂടി ആയിരുന്നു പൊലീസ് ദേവാനന്ദിന്റെ കത്ത് സ്വീകരിച്ചത്. ശേഷം, വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് മാതാപിതാക്കൾക്കൊപ്പം മകനെ തിരിച്ചു അയച്ചു.












Click it and Unblock the Notifications