കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ലോറി കിണറ്റിലേയ്ക്ക് മറിഞ്ഞു!!! രണ്ട് പേരുടെ മൃതദേഹം പുറത്തെടുത്തത് മൂന്നാം ദിവസം!!! മരിച്ചതില്‍ ഇടുക്കി സ്വദേശിയും!!!
രാജാക്കാട്: കഴിഞ്ഞ ഇരുപത്തിനാലിന് രാത്രി എട്ടരയോടെയാണ് തേനി സ്വദേശി സെല്‍വം, ഇടുക്കി സേനാപതി വട്ടപ്പാറ സ്വദേശി ബാലമുരുകന്‍, സേനാപതി വങ്കലപ്പാറ സ്വദേശി മണി എന്നിവര്‍ സഞ്ചരിച്ച ലോറികോയമ്പത്തൂരിലേയ്ക്ക് പോകുന്നവഴി ചിങ്ങത്തടാകത്തുവെച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന ഇരുനൂറ്റി അമ്പതടിയോളം ആഴമുള്ള കിണറ്റിലേയ്ക്കാണ് ലോറി മറിഞ്ഞത്.
സംരക്ഷണണ ഭിത്തിയില്ലാത്തതിനാല്‍ കിണറുണ്ടെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല,ഇതാണ് ലോറി കിണറ്റിലേക്ക് വീഴുവാന്‍ കാരണം. അപകടസംഭവിച്ച സമയത്ത് ഡോര്‍ന്റെ വശംചേര്‍ന്നിരുന്ന മണി പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് അരയ്ക്ക് താഴോട്ട്സാരമായി പിരിക്കേറ്റിട്ടുണ്ട്. മുന്‍ സീറ്റിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും ലോറിയുടെ ചില്ലുകള്‍ തകര്‍ന്ന് വെള്ളത്തിലേയക്കും വീഴുകയായിരുന്നു. അപകടമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും രക്ഷ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാതെ വന്നു.

പിന്നീട് ഇരുപത്തിയഞ്ചിന് രാത്രി ഒരുമണിയോടെ ക്രെയിന്‍ എത്തിച്ചാണ് ലോറി കരക്കുകയറ്റിയത്.. എന്നാല്‍ ഇതിന് ശേഷം മൃതദേഹം കരയ്ക്കെത്തിയ്ക്കുന്നതിന് നില്‍ക്കാതെ ഇവര്‍ മടങ്ങുകയും ചെയ്തു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ക്രെയിന്‍ ഇല്ലാത്തതിനാല്‍ മടങ്ങുകയാണ് ചെയ്ത്. പിന്നീട് 26ന് ഉച്ചയ്ക്ക് ശേഷമാണ് മൂന്ന് ദിവസ്സങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. പോസ്റ്റ് മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.അപകടം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ വലിയ രീതിയിലുള്ള പ്രതിക്ഷേധവും ഉയര്‍ന്നിട്ടുണ്ട്്.












Click it and Unblock the Notifications