Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരന് ആശംസ എത്തിയില്ല;പിണങ്ങി!ഫോൺ വിളിച്ചാലും എടുക്കില്ല!434 മീറ്റർ നീളമുള്ള കത്തെഴുതി സഹോദരി

ഇടുക്കി : 434 മീറ്റർ നീളമുള്ള ഒരു വൈറൽ കത്തിന്റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ലോക സഹോദര ദിനത്തിന് പിന്നാലെ സഹോദരിയും തന്റെ സഹോദരനും തമ്മിലുണ്ടായ പിണക്കത്തിന്റെ അടിസ്ഥാനമാക്കിയുളള വൈറൽ വാർത്തയായിരുന്നു ഇത്.

ലോക സഹോദര ദിനത്തോടനുബന്ധിച്ച് തന്റെ പ്രിയ സഹോദരന് ആശംസ നേരാൻ സഹോദരി മറന്നു പോയി. ഇതിന്റെ നിരാശ ഏറെ അനുഭവിച്ച സഹോദരൻ തന്റെ സഹോദരിയോട് പിണങ്ങുകയും ചെയ്തു. ഈ ചെറിയ പിണക്കം മാറ്റാൻ സഹോദരി 434 മീറ്റർ നീളമുള്ള ഉള്ള കത്ത് സ്വന്തം കൈകളാൽ കുത്തിയിരുന്ന് എഴുതി.

ഈ സംഭവമാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. എൻജിനീയറാണ് കൃഷ്ണപ്രിയ . പെരുവന്താനം പഞ്ചായത്തിലെ എൻ ആർ ഇ ജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. എല്ലാ ലോക സഹോദര ദിനത്തിലും സഹോദരൻ കൃഷ്ണ പ്രസാദിന് വേണ്ടി എൻജിനീയറായ കൃഷ്ണപ്രിയ കത്ത് എഴുതുമായിരുന്നു.

1

എൻജിനീയറാണ് കൃഷ്ണപ്രിയ . പെരുവന്താനം പഞ്ചായത്തിലെ എൻ ആർ ഇ ജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. എല്ലാ ലോക സഹോദര ദിനത്തിലും സഹോദരൻ കൃഷ്ണ പ്രസാദിന് വേണ്ടി എൻജിനീയറായ കൃഷ്ണപ്രിയ കത്ത് എഴുതുമായിരുന്നു. ഈ വർഷം തന്റെ ജോലി തിരക്കുകൾ കാരണം കൃഷ്ണപ്രിയയ്ക്ക് ഇതിന് കഴിഞ്ഞിരുന്നില്ല. പിന്നാലെ, സഹോദരന് പരിഭവവുമായി മാറി. പിണക്കത്തിൽ ആയിരുന്ന കൃഷ്ണപ്രസാദ് ഫോൺ വിളിച്ചാലും എടുക്കില്ല.

2

ഇങ്ങോട്ട് പ്രതികരിക്കാനും തയ്യാറാകുന്നില്ല. തുടർന്ന്, കൃഷ്ണ പ്രിയയെ ഫോണിൽ ബ്ലോക്ക് ചെയ്തു. ഇതിന് പിന്നാലെ ആണ് കൃഷ്ണ പ്രിയ 434 മീറ്റർ നീളത്തിൽ ഒരു നെടുനീളൻ കത്തെഴുതിയത്. തന്റെ പ്രിയ സഹോദരനൊപ്പം ഉള്ള നല്ല നിമിഷങ്ങൾ പങ്കിട്ടു കൊണ്ടുള്ള കത്ത് ആയിരുന്നു ഇത്. ബില്ല്‌ പ്രിന്റ് ചെയ്യുന്ന റോൾ പേപ്പറിലാണ് കൃഷ്ണ പ്രിയയുടെ കത്ത് തയ്യാറായത്. പിണക്കം മാറ്റാനുള്ള ഈ കത്ത് ഇപ്പോൾ ലോക റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

3

ഒരു ദിനം മുഴുവൻ എടുത്തു കൃഷ്ണപ്രിയ തന്റെ പ്രിയ സഹോദരന് വേണ്ടി കത്തെഴുതാൻ. എന്നാൽ, ഇതിന് പിന്നാലെ കൃഷ്ണപ്രിയ പ്രതികരിക്കാനും തയ്യാറായി. യാതൊരു തരത്തിലുമുള്ള അംഗീകാരം തന്നെ തേടി വരും എന്ന് പ്രതീക്ഷിച്ചല്ല ഇത്തരമൊരു കത്ത് തയ്യാറാക്കിയതെന്നും കൃഷ്ണപ്രിയ പറയുന്നു . വീട്ടിലേക്ക് പാഴ്സൽ രൂപേണയാണ് കൃഷ്ണപ്രസാദിന് സഹോദരി കൃഷ്ണപ്രിയയുടെ കത്തെത്തിയത്.

ലുങ്കി ഉടുത്ത്.. കുപ്പിവള ഇട്ടാൽ എന്താ ഇഷ്ടം അല്ല...????; നടി അനുശ്രീ ചിത്രങ്ങൾ വൈറൽ

4

പെരുവന്താനം പോസ്റ്റ് ഓഫീസിൽ നിന്നും തന്റെ സഹോദരന്റെ ഓർമ്മകൾ എഴുതിയ കത്ത് പോസ്റ്റ് ചെയ്തു. ഇത്ര വലിയ ഒരു സാധനം പാഴ്സൽ രൂപത്തിൽ വീട്ടിലെത്തിയപ്പോൾ കൃഷ്ണപ്രസാദും ഒന്ന് അമ്പരന്നു. അനിയത്തിയുടെ സ്നേഹ സമ്മാനം ആയിരിക്കും എന്നാണ് സഹോദരൻ കരുതിയത് . ഈ സമ്മാനത്തിന് അഞ്ച് കിലോ ഭാരം ഉണ്ടായിരുന്നു. തുടർന്ന് ആകാംക്ഷയോടെ തന്നെ കൃഷ്ണകുമാർ പാഴ്സൽ പൊട്ടിച്ചു .

Recommended Video

cmsvideo
    Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala
    5

    അത് ഇംഗ്ലീഷിലെഴുതിയ തന്റെ അനിയത്തിയുടെ കത്തായിരുന്നു എന്ന് പിന്നാലെ കൃഷ്ണകുമാറിന് വ്യക്തമായി . പാമ്പനാർ പന്തലാട്‌ വീട്ടിൽ ശശി ശശികല ദമ്പതികളുടെ മകളാണ് കൃഷ്ണപ്രിയ. പഞ്ചായത്ത് സി ഡി എസ് അധ്യക്ഷയാണ് കൃഷ്ണപ്രിയയുടെ അമ്മ . അതേസമയം , എൻ ആർ ഇ ജി വർക്കുകൾ ചെയ്യുന്നതിൽ നേട്ടം കൈവരിച്ച വ്യക്തി കൂടിയാണ് കൃഷ്ണ പ്രിയ . ഈ സേവനത്തിന് മുൻപ് രാഷ്ട്രപതി കൃഷ്ണപ്രിയയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച സാഹചര്യവും ഉണ്ട് .

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+