ശബ്ദത്തിന്റെ കലാകാരന് ജെസി ഡാനിയേല്‍ അക്കാദമിയുടെ പുരസ്കാരം: പുരസ്കാരം നേടിയത് അടിമാലി സ്വദേശി രാജേഷ്!!!!
അടിമാലി: അടിമാലി സ്വദേശിയായ കലാകാരനെ തേടി ജെസി ഡാനിയേല്‍ അക്കാദമി പുരസ്ക്കാരം. അക്കാദമിയും കോട്ടയം നഗര സഭയും ചേര്‍ന്ന് ഒരുക്കിയ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡാണ് ടെലിവിഷന്‍ താരവും ഗായകനുമായ രാജേഷ് അടിമാലിയെ തേടിയെത്തിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി കലയെ ജീവന് തുല്ല്യമായി നെഞ്ചിലേറ്റിയ അടിമാലിയുടെ കലാകാരന് ലഭിച്ച അംഗീകാരമാണ് ജെസി ഡാനിയേല്‍ അക്കാദമി പുരസ്കാരം.
അക്കാദമിയും കോട്ടയം നഗര സഭയും ചേര്‍ന്ന് ഒരുക്കിയ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും ഏറ്റ് വാങ്ങുമ്പോള്‍ രാജേഷ് അടിമാലി എന്ന കലാകാരനെ കലാലോകം അംഗീകരിക്കുക കൂടിയാണ് ചെയ്തത്. ഗാനമേള ട്രൂപ്പുകളില്‍ നിന്നാരംഭിച്ച് ടെലിവിഷന്താരമായും ഗായകനായും അഭിനേതാവായുമെല്ലാം വളര്‍ന്ന രാജേഷ് അടിമാലി ഇന്ന് സ്വകാര്യ ചാനലുകള്‍ വിദേശരാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ടെലിവിഷന്‍ ഷോകളിലെ അവിഭാജ്യ ഘടകമാണ്.

പതിനഞ്ച് വര്‍ഷത്തോളമായി ആടിയും പാടിയും കലയെ ഒപ്പം കൊണ്ടു നടന്നതിന് ലഭിച്ച അംഗീകാരമാണ് പുരസ്ക്കാരമെന്ന് രാജേഷ് അടിമാലി പറഞ്ഞു. സ്വകാര്യ ചാനല്‍ ഒരുക്കിയ അനുകരണപരിപാടിയായിരുന്നു രാജേഷ് അടിമാലിക്ക് കലയുടെ ലോകത്ത്് പുത്തന്വാതായനം തുറന്നത്.സിനിമാതാരങ്ങളെ കലര്പ്പില്ലാതവരിപ്പിച്ചതോടെ ആരാധകര്‍ ഏറി.
30 പിന്നണിഗായകരുടെ ശബ്ദവും 8അര മിനിട്ടില്‍ 105 സിനിമാ താരങ്ങളുടെ ശബ്ദവും രാജേഷ് അടിമാലി അനായാസേന അവതരിപ്പിച്ച് കൈയ്യടി നേടി.കലയുടെ ലോകത്ത് ഇനിയുമേറെ മുന്നേറണമെന്നാണ് അടിമാലിക്കാരനായ ഈ കലാകാരന്റെ ആഗ്രഹം.മാതാപിതാക്കളായ രാജനും ചന്ദ്രികയും ഭാര്യ അശ്വതിയും മകന് ശ്രവണും രാജേഷിന് കലാലോകത്ത് കൈത്താങ്ങായി ഒപ്പമുണ്ട്.വേദികളില്‍ നിന്നും വേദികളിലേക്കോടുമ്പോള്‍ ലഭിച്ച പുരസ്ക്കാരത്തിന്റെ ഊര്‍ജ്ജം തനിക്ക് കൂടുതല്‍ പ്രോത്സാഹനമാകുമെന്നും രാജേഷ് അടിമാലി പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications