ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബ്ദത്തിന്റെ കലാകാരന് ജെസി ഡാനിയേല്‍ അക്കാദമിയുടെ പുരസ്‌കാരം: പുരസ്‌കാരം നേടിയത് അടിമാലി സ്വദേശി രാജേഷ്!!!!

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലി സ്വദേശിയായ കലാകാരനെ തേടി ജെസി ഡാനിയേല്‍ അക്കാദമി പുരസ്‌ക്കാരം. അക്കാദമിയും കോട്ടയം നഗര സഭയും ചേര്‍ന്ന് ഒരുക്കിയ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡാണ് ടെലിവിഷന്‍ താരവും ഗായകനുമായ രാജേഷ് അടിമാലിയെ തേടിയെത്തിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി കലയെ ജീവന് തുല്ല്യമായി നെഞ്ചിലേറ്റിയ അടിമാലിയുടെ കലാകാരന് ലഭിച്ച അംഗീകാരമാണ് ജെസി ഡാനിയേല്‍ അക്കാദമി പുരസ്‌കാരം.

അക്കാദമിയും കോട്ടയം നഗര സഭയും ചേര്‍ന്ന് ഒരുക്കിയ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും ഏറ്റ് വാങ്ങുമ്പോള്‍ രാജേഷ് അടിമാലി എന്ന കലാകാരനെ കലാലോകം അംഗീകരിക്കുക കൂടിയാണ് ചെയ്തത്. ഗാനമേള ട്രൂപ്പുകളില്‍ നിന്നാരംഭിച്ച് ടെലിവിഷന്‍താരമായും ഗായകനായും അഭിനേതാവായുമെല്ലാം വളര്‍ന്ന രാജേഷ് അടിമാലി ഇന്ന് സ്വകാര്യ ചാനലുകള്‍ വിദേശരാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ടെലിവിഷന്‍ ഷോകളിലെ അവിഭാജ്യ ഘടകമാണ്.

jcdanielacademyaward

പതിനഞ്ച് വര്‍ഷത്തോളമായി ആടിയും പാടിയും കലയെ ഒപ്പം കൊണ്ടു നടന്നതിന് ലഭിച്ച അംഗീകാരമാണ് പുരസ്‌ക്കാരമെന്ന് രാജേഷ് അടിമാലി പറഞ്ഞു. സ്വകാര്യ ചാനല്‍ ഒരുക്കിയ അനുകരണപരിപാടിയായിരുന്നു രാജേഷ് അടിമാലിക്ക് കലയുടെ ലോകത്ത്് പുത്തന്‍വാതായനം തുറന്നത്.സിനിമാതാരങ്ങളെ കലര്‍പ്പില്ലാതവരിപ്പിച്ചതോടെ ആരാധകര്‍ ഏറി.

30 പിന്നണിഗായകരുടെ ശബ്ദവും 8അര മിനിട്ടില്‍ 105 സിനിമാ താരങ്ങളുടെ ശബ്ദവും രാജേഷ് അടിമാലി അനായാസേന അവതരിപ്പിച്ച് കൈയ്യടി നേടി.കലയുടെ ലോകത്ത് ഇനിയുമേറെ മുന്നേറണമെന്നാണ് അടിമാലിക്കാരനായ ഈ കലാകാരന്റെ ആഗ്രഹം.മാതാപിതാക്കളായ രാജനും ചന്ദ്രികയും ഭാര്യ അശ്വതിയും മകന്‍ ശ്രവണും രാജേഷിന് കലാലോകത്ത് കൈത്താങ്ങായി ഒപ്പമുണ്ട്.വേദികളില്‍ നിന്നും വേദികളിലേക്കോടുമ്പോള്‍ ലഭിച്ച പുരസ്‌ക്കാരത്തിന്റെ ഊര്‍ജ്ജം തനിക്ക് കൂടുതല്‍ പ്രോത്സാഹനമാകുമെന്നും രാജേഷ് അടിമാലി പറഞ്ഞു.

Idukki
English summary
idukki native won JC Daniel academy award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X