Get Updates
Get notified of breaking news, exclusive insights, and must-see stories!

വയർ തുറക്കാതെ സ്ത്രീയുടെ ഗർഭപാത്രം പുറത്തെടുത്തു; ജില്ലയിൽ ഇത് ആദ്യ സംഭവം; ശസ്ത്രക്രിയ വിജയകരം !

നെടുങ്കണ്ടം: വയർ തുറക്കാതെ ഗർഭ പാത്രം നീക്കം ചെയ്ത ശസ്ത്രക്രിയ വിജയകരം. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയാണ് വേറിട്ട സംഭവത്തിന് സാക്ഷ്യം വഹിച്ചത്. നോൺ ‍ഡിസന്റ് വജൈനൽ ഹിസ്റ്ററക്ടമി എന്ന ശസ്ത്രക്രിയാണ് വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത്.

മുറിവുകൾ ഒന്നും ഉണ്ടാകാതെ, വേദന കുറഞ്ഞ രീതിയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച നടത്തുന്ന ശസ്ത്രക്രിയ ആണ് നോൺ ഡിസന്റ് വജൈനൽ ഹിസ്റ്ററക്ടമി. ഇത്തരമൊരു ശാസ്ത്രക്രിയയ്ക്ക് താലൂക്ക് ആശുപത്രി സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ് എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.

iduki

മൂന്നു മണിക്കൂർ നീണ്ടു നിന്ന നോൺ ‍ഡിസന്റ് വജൈനൽ ഹിസ്റ്ററക്ടമി ശസ്ത്രക്രിയ വെള്ളിയാഴ്ച ആയിരുന്നു ആശുപത്രിയിൽ നടന്നത് . അതേസമയം , ശസ്ത്രക്രിയ വിജയകരമായി നടന്നു എന്നും വയർ തുറക്കാതെ തന്നെ ഗർഭപാത്രം നീക്കാം എന്നതാണ് ഇതിനറെ സവിശേഷത എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് .

സാധാരണ നടത്തുന്ന കീഹോൾ ശസ്ത്രക്രിയക്കാൾ ഏറ്റവും മികച്ചതാണ് നോൺ ‍ഡിസന്റ് വജൈനൽ ഹിസ്റ്ററക്ടമി എന്നും ആശുപത്രി അധികൃതർ അറിയിച്ചു . രോഗി സുഖം പ്രാപിച്ച് വരികയാണെന്ന് ബുധനാഴ്ച ഡിസ്ചാർജ് ആകും എന്നും സൂപ്രണ്ട് ഡോ ടി പി അഭിലാഷ് അറിയിച്ചു . ഈ വേറിട്ട ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഗൈനക്കോളജിസ്റ്റ് ഡോ . അർജുൻ അജയഘോഷ് ആയിരുന്നു .

നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ

ഇത്തരം ശസ്ത്രക്രിയയ്ക്ക് ഔറംഗബാദിൽ നിന്നും പ്രത്യേക പരിശീലനം നേടിയ വ്യക്തി ആണ് ഡോ . അർജുൻ. അതേസമയം , സഹായത്തിനായി അനസ്തറ്റിസ്റ്റ് ഡോ മീര എസ് ബാബു , ഗൈനക്കോളജിസ്റ്റ് ഡോ . റിനു അനസ് റാവുത്തർ , നഴ്സിങ് ഓഫിസർമാരായ റിന്റ ജോസഫ് , രമ്യ രാമചന്ദ്രൻ , ഒടി ജീവനക്കാരായ എം ജമാലുദീൻ , കെ കെ വിജയമ്മ , ജോയ്സ് ജോൺ എന്നിവർ ശസ്ത്രക്രിയാ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+