ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റദിവസം 48 പേർക്ക് കൊവിഡ്: ഇടുക്കി നെടുങ്കണ്ടം ടൌൺ അടച്ചിട്ടു, ജില്ലയിൽ ഇന്നും നൂറിലെത്തി രോഗികൾ!

Google Oneindia Malayalam News

ഇടുക്കി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇടുക്കി നെടുങ്കണ്ടം ടൌൺ പൂർണ്ണമായി അടച്ചിട്ടു. ടൌണിലെ മത്സ്യമൊത്തക്കച്ചവടക്കാരൻ, പഞ്ചായത്തിലെയും ബാങ്കിലെയും ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 48 പേർക്ക് ഒരുമിച്ച് കൊവിഡ് സ്ഥിരീകരിത്തതോടെയാണ് നടപടി. ഇതോടെ 3000 ലധികം പേർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 14,15 വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന നെടുങ്കണ്ടം കൽകൂന്തൽ റോഡിൽ നെടുങ്കണ്ടം ബി.എഡ് കോളേജ് മുതൽ സുഗന്ധഗിരി വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും, 3, 4 വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന നെടുങ്കണ്ടം - പച്ചടി റോഡിൽ യുവരാജ് ഹോട്ടൽ മുതൽ ഹോളിക്രോസ് സ്കൂൾ വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും, 16 17 വാർഡുകളിൽ ഉൾപ്പെട്ടുവരുന്ന നെടുങ്കണ്ടം - താന്നിമൂട് റോഡിൽ കിഴക്കേ കവല മുതൽ എസ്ഡിഎ സ്കൂൾ വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും ഇതോടെ കണ്ടെയ്ൻമെന്റ്സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

റംസിയുടെ ആത്മഹത്യ: കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന്, ഉത്തരവ് പുറത്ത്!! റംസിയുടെ ആത്മഹത്യ: കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന്, ഉത്തരവ് പുറത്ത്!!

മറയൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ‌14-ാം വാർഡിൽ ഉൾപ്പെട്ടുവരുന്ന - കോട്ടയം കട്ടപ്പന റൂട്ടിൽ കുഴൽപ്പാലം മുതൽ ഷൈൻ ഡെക്കറേഷൻ വരെയും, വെള്ളിലാംകണ്ടം ജംഗ്ഷനിൽ നിന്നും കൽത്തൊട്ടി റോഡിൽ ഓലിക്കൽ കളരി വരെയും, കിഴക്കേ മാട്ടുക്കട്ട റോഡിൽ ചുക്കുറുമ്പേൽ പാലം വരെയും, ചന്ദ്രൻ സിറ്റി റോഡിൽ പേരപ്പൻ കട പാലം വരെയും, കോട്ടയം - കട്ടപ്പന റോഡിൽ സുഭാഷ് തേക്കുങ്കലിന്റെ വീട് മുതൽ ലബ്ബക്കട ബൈപാസ് റോഡ് വഴി ബ്ലോക്ക് കമ്മ്യൂണിറ്റി ഹാൾ (ലബ്ബക്കട) വരെയും ഇന്ന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പ്രസ്തുത പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

 corona-virus121

ജില്ലയിൽ ഇന്ന് 100 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്തവർ ഉൾപ്പടെ 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 15 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അടിമാലി മുനിതണ്ട് സ്വദേശി (41), അടിമാലി മന്നാംകാല സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേർ, കുടയത്തൂർ മഞ്ഞപ്ര സ്വദേശിനി (39), അറക്കുളം സ്വദേശിനികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ (30, 62, 2), കാഞ്ചിയാർ വെള്ളിലാങ്കണ്ടം സ്വദേശിയായ എട്ട് വയസ്സുകാരൻ, കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (19), കരിങ്കുന്നം സ്വദേശിനി (52), കരിങ്കുന്നം സ്വദേശി (27), കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (74), കട്ടപ്പന വെള്ളയാംകുടി സ്വദേശി (54), കട്ടപ്പന മുളകരമേട് സ്വദേശി (53), കട്ടപ്പന സ്വദേശി (35), കട്ടപ്പന സ്വദേശിനി (24), കൊന്നത്തടി പണിക്കൻകുടി സ്വദേശികൾ (53, 26), കുടയത്തൂർ സ്വദേശികൾ (32, 68, 58, 62), മൂന്നാർ സ്വദേശികൾ (47, 33, 29, 42), മൂന്നാർ സ്വദേശിനി (40), പുറപ്പുഴ സ്വദേശി (17), ഉടുമ്പൻചോല സ്വദേശി (95) എന്നിവർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉടുമ്പന്നൂർ സ്വദേശിനി (26), ഉപ്പുതറ വളകോട് സ്വദേശികളായ ദമ്പതികൾ (65, 60), ഉപ്പുതറ സ്വദേശിനികളായ ഒരു കുടുംബത്തിലെ നാലു പേർ (31, 54, 4, 5), ഉപ്പുതറ സ്വദേശിനി (26), വണ്ടിപ്പെരിയാർ സ്വദേശികൾ (17, 52, 24, 59, 32, 22, 26, 50, 56), വണ്ടിപ്പെരിയാർ സ്വദേശിനികൾ (40, 43, 47, 50, 65), വാഴത്തോപ്പ് മണിയാറംകുടി സ്വദേശി (32) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
1 in 7 Russia’s covid vaccine volunteers report side effects: Russian Minister

കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (39), കാഞ്ചിയാർ സ്വദേശിനി (51), കാഞ്ചിയാർ വെള്ളിലാങ്കണ്ടം സ്വദേശി (40), കട്ടപ്പന കൊച്ചുതോവാള സ്വദേശി (30), മറയൂർ സ്വദേശിനി (64), തൊടുപുഴ കാഞ്ഞാർ സ്വദേശി (62), തൊടുപുഴ കാരിക്കോട് സ്വദേശിനി (25), തൊടുപുഴ സ്വദേശിനി (42), ഉടുമ്പൻചോല സ്വദേശിനി (76), വണ്ടിപ്പെരിയാർ ചക്കുപള്ളം സ്വദേശിനി (18), വണ്ടിപ്പെരിയാർ പാറമട സ്വദേശിനി (30), വണ്ടിപ്പെരിയാർ സ്വദേശികൾ (22, 18), വെള്ളിയാമറ്റം സ്വദേശിനി (51), ഉടുമ്പന്നൂർ സ്വദേശി (90) എന്നീ 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മുട്ടം സ്വദേശി (37), തൊടുപുഴ സ്വദേശി (42), അയ്യപ്പൻകോവിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ (പുരുഷൻ 47, 40,, സ്ത്രീ 42, 14, 45, 38, 28, 25, 42, 38), മൂന്നാർ സ്വദേശിനി (45), പള്ളിവാസൽ സ്വദേശിനി (13), തൊടുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികൾ (19, 18, 27, 22, 21, 32), ഉടുമ്പൻചോല സ്വദേശിനി (32), വാഴത്തോപ്പ് പഞ്ചായത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ (26, 40, 36, 24, 23, 38, 18, 18) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Idukki
English summary
Idukki- Nedumkandam Town closed down after Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X