India
 • search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യപാനം കൊലയിൽ കലാശിച്ചു! യുവാവിനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ചുകൊന്നു; 25- കാരൻ പിടിയിൽ

Google Oneindia Malayalam News

ഇടുക്കി: പരസ്പരം ഉണ്ടായ വാക്കു തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ചു കൊന്നു. തൊടുപുഴ ഒളമറ്റം ഉറവപ്പാറ മുണ്ടയ്ക്കല്‍ മജു (40) ആണ് ക്രൂര കൃത്യത്തിന് ഇരയായത്. മദ്യപിച്ച ശേഷം ഉണ്ടായ വാർത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തിനു പിന്നാലെ പ്രതിയും സുഹൃത്തുമായ പാറടിയില്‍ നോബിള്‍ തോമസിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി റോഡില്‍ ഒളമറ്റം ലൂണാര്‍ ഫാക്ടറി ഔട്ട്ലെറ്റിന് സമീപം തിങ്കളാഴ്ച രാത്രി 11. 30 ഓടെയാണ് കൊലപാതകം നടന്നത്.

മജുവും നോബിളും നല്ല സുഹൃത്തുക്കളാണ്. കിണറിന് റിങ് ഇറക്കുന്ന ജോലിയാണ് ഇരുവരും ചെയ്യുന്നത്. കൊലപാതകം നടന്ന ദിവസം രാവിലെ ഇരുവരും ഒരുമിച്ച് ജോലിക്ക് പോയിരുന്നു. ജോലിക്ക് ശേഷം തമ്മിൽ തർക്കമുണ്ടായാണ് കൊലപാതകം നടന്നത്. നോബിള്‍ സുഹൃത്തായ മജുവിനെ കല്ലുകൊണ്ട് അടിച്ചതിനു ശേഷം കമ്പു കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

നിലവിളി കേട്ട് ഉടൻ തന്നെ പ്രദേശവാസികൾ സംഭവ സ്ഥലത്തെത്തി. പിന്നാലെ, സംഭവം പൊലീസിനെയും വിളിച്ച് അറിയിച്ചു. ഗുരുതര പരിക്കേറ്റ മജുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇടിയുടെ ആഘാതത്തിൽ മജു മരിക്കുകയാണ് ചെയ്തത്. ശേഷം, പ്രതിയായ നോവലിനെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി.

അതേസമയം, കൊലപാതകത്തിന് ഇരയായ മജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകി. എന്നാൽ, രണ്ടു പേർക്കും എതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. കേസ് ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തൊടുപുഴ ഡി വൈ എസ് പി ജിംപോള്‍ , സി ഐ വി സി വിഷ്ണുകുമാര്‍, എസ് ഐ ബൈജു പി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

യുവതിയെ പീഡിപ്പിച്ച് 59-കാരന്‍; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: യുവതിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതുപ്പള്ളി ഇരവിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഭാസ്‌കരനെയാണ്(59) പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം. അച്ഛന് ഉച്ചഭക്ഷണം നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയോരത്ത് പച്ചക്കറി വില്‍പ്പന നടത്തുന്ന പ്രതി പരിചയം നടിച്ച് പെണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റി.

പെൺകുട്ടിയെ 2 വർഷമായി പീഡിപ്പിച്ചു; അവസാനം മനോനില തെറ്റി; 19 കാരൻ കുടുങ്ങി !പെൺകുട്ടിയെ 2 വർഷമായി പീഡിപ്പിച്ചു; അവസാനം മനോനില തെറ്റി; 19 കാരൻ കുടുങ്ങി !

തുടര്‍ന്ന് യുവതിയുടെ കൈവശമിരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പീഡിപ്പിക്കുകയായിരുന്നു. മാനസികമായി തകര്‍ന്ന യുവതി മണിക്കൂറുകള്‍ക്കുശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...

cmsvideo
  Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

  ഇയാള്‍ക്ക് എതിരെ നേരത്തെയും സമാന രീതിയില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം, കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്ത്, എസ് ഐ എം എച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  Idukki
  English summary
  idukki news: 25 year old man killed his friend in thodupuzha; Defendant was arrested by police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X