അഞ്ചു വയസുകാരന് ക്രൂര മര്‍ദ്ദനം; നിലത്തെറിഞ്ഞു, തലയോട്ടി പൊട്ടി, ഇടുക്കിയില്‍ സംഭവിച്ചത്...
തൊടുപുഴ: ഇടുക്കിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ സഹോദദരന്റെ ക്രൂര മര്‍ദ്ദനം. കുട്ടിയെ എടുത്ത് ശക്തിയില്‍ തറയിലെറിഞ്ഞു. തലയോട്ടിക്ക് പൊട്ടലുണ്ട് എന്ന് പരിശോധനയില്‍ തെളിഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇടുക്കി ഉണ്ടപ്ലാവിലാണ് സംഭവം.

അസമില്‍ നിന്നെത്തിയവരുടെ കുടുംബത്തിലാണ് സംഭവമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുക പതിവായിരുന്നുവെന്നാണ് വിവരം. ഇക്കാര്യം അറിഞ്ഞ ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. അവശനായ കുട്ടി പിന്നീട് ചര്‍ദ്ദിച്ചു. തുടര്‍ന്നാണ് ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മരപ്പണിക്കാരാണ് കുട്ടിയുടെ കുടുംബം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ ഇടുക്കിയില്‍ താമസിക്കുന്നു.
മുമ്പും പ്രതി കുട്ടിയെ ആക്രമിച്ചിരുന്നെങ്കിലും ഇത്രയും പരിക്കേല്‍ക്കുന്നത് ആദ്യമാണ്. കുട്ടിയെ എടുത്ത് തറയിലെറിഞ്ഞു എന്നാണ് പറയുന്നത്. ആന്തരകി രക്തസ്രാവമുണ്ടായി. അയല്‍വാസികളുടെയും നാട്ടുകാരുടെയും ആശാവര്‍ക്കര്‍മാരുടെയും മൊഴി പോലീസ് എടുക്കും.












Click it and Unblock the Notifications