മാംസ വ്യാപാരിയെ കബളിപ്പിച്ചു; പോയത് അരലക്ഷം; ഇങ്ങനെയും പറ്റിപ്പോ ? ഒടുവിൽ പരാതി !
ഇടുക്കി : ജില്ലയിൽ മാംസ വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. അരലക്ഷം രൂപയോളമാണ് അനിമൽ ഹെൽത്ത് ഓർഗനൈസേഷൻ എന്ന സംഘടനയുടെ പേരിൽ തട്ടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നെടുങ്കണ്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ പരാതി നൽകിയിട്ടുണ്ട്.
പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ വി കെ പ്രശാന്താണ് പോലീസിന് മുന്നിൽ പരാതി സമർപ്പിച്ചത്. ഇടുക്കി നെടുങ്കണ്ടം പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന മാംസ വ്യാപാര സ്ഥാപനത്തിന്റെ ഉടമയെ ഭീഷണിപ്പെടുത്തിയാണ് അമ്പതിനായിരം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്. ഉടമയെ പറ്റിക്കാൻ ശ്രമിച്ചത് അനിമൽ ഹെൽത്ത് ഓർഗനൈസേഷൻ സംഘടമ എന്ന പേരിൽ. ഇതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും നടന്നു.

മാംസ വ്യാപാരിയുടെ ഫോണിലേക്ക് ഒരാൾ വിളിക്കുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് , ഉടമയോട് അനിമൽ ഹെൽത്ത് ഓർഗനൈസേഷൻ സംഘടനയുടെ വക്താവും അഭിഭാഷകനും ആണെന്ന് പറഞ്ഞു കബളിപ്പിച്ചു. തുടർന്ന് ഉടമയെ ഭീഷണിപ്പെടുത്തി.
നിങ്ങൾ കാലികളെ സൂക്ഷിക്കുന്നത് നിയമത്തിന് അനുസൃതമായി അല്ലെന്നാണ് അനിമൽ ഹെൽത്ത് ഓർഗനൈസേഷൻ എന്ന സംഘടനയുടെ വക്താവ് വ്യക്തമാക്കിയത്.
ഉടമയ്ക്ക് സർട്ടിഫിക്കറ്റ് ഇല്ലാതെ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നും പ്രവർത്തിക്കാൻ നിയമം നടപടികൾ ആവശ്യമാണെന്നും പറഞ്ഞു. ഇതിന് പിന്നാലെ 55,000 രൂപ മാംസ വ്യാപാരിയുടെ പക്കൽ നിന്നു തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു.
താൻ അയക്കുന്ന വ്യക്തിയുടെ കയ്യിൽ പണം കൊടുത്തു വിടണം എന്നാണ് ഫോണിലൂടെ വിളിച്ചു പറഞ്ഞത്. അതേസമയം, മാംസ വ്യാപാരി ഫോൺ വിളിച്ച ആൾ നിർദ്ദേശിച്ച പ്രകാരം 55,000 രൂപയുമായി പറഞ്ഞ സ്ഥലത്തെത്തി. കാത്തുനിന്ന വ്യക്തിയുടെ കയ്യിൽ പണവും കൊടുത്തുവിട്ടു. പിന്നാലെ, ഇയാൾ മാംസ വ്യാപാരിക്ക് ഒരു രസിത് നൽകിയാണ് യാത്രയായത്.
എന്നാൽ ഉടമയ്ക്ക് കിട്ടിയ രസീതിൽ സംഘടനയുടെ റജിസ്ട്രേഷൻ നമ്പറോ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരുടെ ഫോൺ നമ്പറോ സംഘടനയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലമോ രേഖപ്പെടുത്തിയില്ല. ഇതിന് പിന്നാലെ. മാംസവ്യാപാരി വിഷയം ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications