ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

5 കോടി ചെലവില്‍ അരുവിക്കുഴി ടൂറിസം പദ്ധതി റെഡി; സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാകും

Google Oneindia Malayalam News

ഇടുക്കി: അരുവിക്കുഴി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനാകും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിശിഷ്ടാതിഥിയാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയും.

22

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഗ്രാമീണാന്തരീക്ഷത്തില്‍ വിശ്രമിക്കുന്നതിനും അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുമായാണ് വിനോദ സഞ്ചാര വകുപ്പ് 4 കോടി 98 ലക്ഷം രൂപാ മുടക്കി അരുവിക്കുഴി ടൂറിസം പദ്ധതി പൂര്‍ത്തിയാക്കിയത്. ചക്കുപള്ളം ടൂറിസം സര്‍ക്ക്യൂട്ടിന്റെ ഭാഗമാണിത്. സഞ്ചാരികള്‍ക്ക് തമിഴ്‌നാടിന്റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കുന്നതിനായി അമിനിറ്റി സെന്റര്‍, നടപ്പാത, റെയിന്‍ ഷെല്‍ട്ടറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ വിനോദ സഞ്ചാര വികസനത്തിന് കരുത്ത് പകരുന്ന പദ്ധതിയാണിതെന്ന് ടൂറിസം വകുപ്പധികൃതര്‍ പറഞ്ഞു.

ബിഹാറില്‍ വന്‍ ട്വിസ്റ്റ്; നിതീഷിനെ ഒറ്റപ്പെടുത്താന്‍ പുതിയ നീക്കം, മഹാസഖ്യത്തിനൊപ്പം ചിരാഗ് എത്തുമോബിഹാറില്‍ വന്‍ ട്വിസ്റ്റ്; നിതീഷിനെ ഒറ്റപ്പെടുത്താന്‍ പുതിയ നീക്കം, മഹാസഖ്യത്തിനൊപ്പം ചിരാഗ് എത്തുമോ

ചക്കുപള്ളം ടൂറിസം സര്‍ക്ക്യൂട്ടില്‍ നടക്കുന്ന ചടങ്ങില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. ചടങ്ങിന് സ്വാഗതം പറയും. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തും. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജു തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

Recommended Video

cmsvideo
Viral Sankaran Question To CM Pinarayi Vijayan: Viral Video | Oneindia Malayalam

Idukki
English summary
Idukki News: Aruvikkuzhi Tourism Project Inauguration on October 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X