പനി നിങ്ങൾക്ക് പണിയായി മാറരുത്; പകർച്ചപ്പനി ഉയരുന്നു; മുന്നറിയിപ്പുമായി മെഡിക്കൽ ഓഫീസർ
ഇടുക്കി : ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനിക്കെതിരെ ജാഗ്രത നിർദേശവുമായി ഇടുക്കി മെഡിക്കൽ ഓഫീസർ. കഴിഞ്ഞു പോയ മാസം പകർച്ച പനിയായി റിപ്പോർട്ട് ചെയ്തത് 7,932 കേസുകൾ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദ്ദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ രംഗത്തെത്തിയത് .
ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകുന്നു. കോവിഡ് , ഡെങ്കിപ്പനി , എലിപ്പനി , മലമ്പനി , ചിക്കുൻ ഗുനിയ , ചെള്ളുപനി , എച്ച്1എൻ1 , ചിക്കൻപോക്സ് , സിക്ക , കുരങ്ങുപനി , ജപ്പാൻ ജ്വരം , വെസ്റ്റ് നൈൽ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഇതിന് പുറമെ, ദിവസങ്ങളായി നിങ്ങൾക്ക് കൂടുതൽ നീണ്ടു നിൽക്കുന്ന പനി ഉണ്ടായാൽ ഇവ ശ്രദ്ധക്കണമെന്ന് നിർദ്ദേശ നൽകുന്നു.

പനി ബാധിച്ച വ്യക്തികൾ ഉടൻ തന്നെ ചികിത്സ തേടേണ്ടത് അതാവിശ്യമാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന പനിയെ നിരസ്സാരമായി ആരും കാണരുതെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കുന്നു . അതേസമയം , മഴ തുടരുന്ന സാഹചര്യത്തിൽ സാധാരണ വൈറൽ പനി ആയിരിക്കും (സീസണൽ ഇൻഫ്ലുവൻസ) കൂടുതൽ റിപ്പോർട്ട് ചെയ്യുക.
സാധാരണ വൈറൽ പനി ബാധിച്ചാൽ ഭേദമാകാൻ 3 മുതൽ 5 ദിവസം വരെ വേണ്ടി വരും . പക്ഷെ , പനി ബാധിച്ചാൽ സ്വയം ചികിത്സ നല്ലതല്ല. ഉടൻ തന്നെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രം പനിക്കെതിരെയുള്ള മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റാമോളും കഴിക്കാൻ ശ്രമിക്കുക .
അതേസമയം , ജില്ലയിൽ തക്കാളി പനിയും വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. സ്കൂളുകളും അങ്കണവാടികളും സജീവമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കുട്ടികൾ കൂടുതൽ ഇടപഴകാൻ ഇടയാകുന്ന സാഹചര്യത്തിൽ തക്കാളിപ്പനി വ്യാപകമാകും . ഈ രോഗം വളരെ വേഗം പകരാൻ കാരണമാകും . ഇതിനാൽ തന്നെ സ്കൂളുകളും അങ്കണവാടികളും ഉളള കുട്ടികൾക്ക് വേഗവും എളുപ്പത്തിലും രോഗം പകരാനുളള സാധ്യത ഉണ്ട്. അതേസമയം , പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടാതിരിക്കുക.
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ
രോഗം പൂർണമായി മാറിയതിന് ശേഷം മാത്രം രക്ഷിതാക്കൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുക . അതേസമയം , കൊവിഡ് സാഹചര്യം ആയതിനാൽ തന്നെ മാസ്ക്കുകൾ ധരിക്കാൻ ശ്രമിക്കുക . മാസ്ക് ധരിക്കുന്നതും കോവിഡിനൊപ്പം പലതരം രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ .












Click it and Unblock the Notifications