ഇടുക്കിയില്‍ പീഡനത്തിന് ഇരയായ 17കാരി ആത്മഹത്യക്ക് ശ്രമിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഇടുക്കി: നരിയാമ്പാറയില്‍ 17കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ മനു മനോജ് ആണ് പിടിയിലായത്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. 65 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവം വിവാദമായതോടെ മനുവിനെ ഡിവൈഎഫ്‌ഐ പുറത്താക്കി.

വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിക്കെതിരായ അതിക്രമം നടന്നത്. സംഭവം അറിഞ്ഞ ഉടനെ വീട്ടുകാര്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 65 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഗുരുതരമാണ് എന്നാണ് വിവരം. പോലീസ് കേസെടുത്തതോടെ മനു ഒളിവില്‍ പോയി. ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. മനുവിനെ പാര്‍ട്ടി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഘടനയില്‍ നിന്ന് മനുവിനെ പുറത്താക്കിയത്.












Click it and Unblock the Notifications