India
 • search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടുംബത്തെ തീവച്ച് കൊന്ന് പിതാവ്: 4 പേർ മരിച്ചു; പ്രതി പൊലീസ് പിടിയിൽ

Google Oneindia Malayalam News

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ പിതാവ് വീടിന് തീയിട്ട് നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം നടന്നത്.

ഗൃഹനാഥനായ ഹമീദിനെ (70) പൊലീസ് അറസ്റ്റ് ചെയ്തു. പെട്രോള്‍ ഒഴിച്ചാണ് മക്കളെയും ഭാര്യയെയും ഇയാൾ കൊന്നത്. കൊല ആസൂത്രിതമായാണ് ഹമീദ് നടത്തിയത്. കത്തിക്കാനായി നേരത്തെ തന്നെ ഇയാള്‍ വീട്ടില്‍ പെട്രോള്‍ കരുതിയിരുന്നു എന്നാണ് വിവരം.

ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ ഹമീദ് പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തി. എന്നാൽ ശ്രമം നടന്നിരുന്നില്ല. തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഈ സമയം നാല് പേരും മരിച്ചിരുന്നു. കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഹമീദും മകന്‍ മുഹമ്മദ് ഫെസലുമായി തർക്കമുണ്ടായിരുന്നെന്നാണ് സൂചന. പ്രതി ഹമീദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി അനീഷി(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ദിവസം പായിപ്പാട് കൊച്ചുപള്ളിക്കു സമീപമായിരുന്നു സംഭവം നടന്നത്. 26-കാരിയായ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയും അച്ഛനും ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. ഉച്ചയോടെ കോളിങ് ബെല്‍ കേട്ട് യുവതി കതക് തുറക്കുകയും അപരിചിതനെ കണ്ട ഉടന്‍ കതകടയ്ക്കുകയുമായിരുന്നു.

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം തടയണമെന്ന് ദേവസ്വം മന്ത്രിക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം തടയണമെന്ന് ദേവസ്വം മന്ത്രി

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

  പിന്നീട് വീടിനു പുറകിലെ വര്‍ക്ക് ഏരിയായില്‍ വാഷിങ് മെഷീനില്‍ തുണി കഴുകാന്‍ ഇട്ടുകൊണ്ടിരുന്നപ്പോള്‍ നേരത്തേ കോളിങ് ബെല്‍ അടിച്ചയാള്‍ പുറകിലൂടെ എത്തി യുവതിയുടെ മുഖം പൊത്തി. യുവതി കുതറി അകത്തേക്ക് ഓടി വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി വാതില്‍ തള്ളി തുറന്ന് യുവതിയുടെ കരണത്തടിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ അയാള്‍ തൊഴിച്ചു വീഴ്ത്തി. തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തതോടെ യുവതിയുടെ ബോധം പോയി. അവശനിലയിലായിരുന്ന യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലായിരുന്നു. ഇവരുടെ കഴുത്തില്‍ കിടന്ന മാല പറിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

  Idukki
  English summary
  idukki news; Four family members burned to death; The father was arrested by police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X