ജെൻഡർ തുല്യത ലക്ഷ്യം; ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി ഇനി ഇവരും മാതൃക
ഇടുക്കി: ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി കാന്തല്ലൂരിലെ ഐഎച്ച്ആർഡി കോളേജ്. ജെൻഡർ തുല്യതയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ യൂണിഫോം ലഭിക്കുക.
പ്രിൻസിപ്പൽ ഡോ. എസ്.സിന്ധു പുതിയ നിർദ്ദേശത്തെ സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ നൽകിയിരുന്നു. കോളോജ് കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി എസ്.പത്മാവതി, അക്കാദമിക് കോ - ഓർഡിനേറ്റർ പി.മുരുകേശൻ, കൊമേഴ്സ് വിഭാഗം മേധാവി കെ.ബാലമുരുകൻ, എൻ എസ്എസ് പ്രോഗ്രാം ഓഫിസർ ജിനി മോൾ, ജി.രാജ് കുമാർ, എസ്.ശുഭമോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി കോളജാണ് കാന്തല്ലൂർ. 3 യു ജി കോഴ്സുകളിലും 2 പിജി കോഴ്സുകളിലുമായി കോളോജിൽ ഉളളത്. നുറിൽ അധികം കുട്ടികൾ പഠിക്കുന്ന കോളോജ് ആണിത്. എന്നാൽ, മറയൂർ, വട്ടവട, ചിന്നക്കനാൽ, ദേവികുളം എന്നീ മലയോര മേഖലയിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ്.
അതേസമയം, ഇനി മുതൽ സ്കൂളുകളിൽ "സർ" അല്ലെങ്കിൽ "മാഡം" എന്ന് സംബോധന ചെയ്യേണ്ടതില്ല. പകരം. "അധ്യാപകൻ" എന്ന് വിളിക്കുക' എന്ന പുതിയ നിർദ്ദേശം ഇക്കഴിഞ്ഞ മാസം നിലവിൽ വന്നിരുന്നു. പാലക്കാട് ജില്ലയിലെ സ്‌കൂളിൽ നിന്നാണ് പുതിയ നിർദ്ദേശം ഉണ്ടായിരുന്നത്. ജെന്‍ഡര്‍ ന്യൂടാലിറ്റി എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം അഭിസംബോധന ചെയുകയെന്ന തീരുമാനം സ്കൂളിൽ ഉണ്ടായത്.
ജില്ലയിലെ ഓലശ്ശേരി വില്ലേജിലെ സർക്കാർ - എയ്ഡഡ് സീനിയർ ബേസിക് സ്‌കൂളാണ് മറ്റ് സ്കൂളിനും മാതൃകയായി രംഗത്ത് എത്തിയിരുന്നത്. സ്കൂളിന്റെ ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച് തന്നെ വിശയത്തിൽ തീരുമാനം എടുത്ത് മുന്നോട്ട് വരികയായിരുന്നു. ഹെഡ്മാസ്റ്റർ തന്നെ ഇത് സംബന്ധിക്കുന്ന നിർദ്ദേശം സ്കൂളിലെ കുട്ടികൾക്ക് നൽകിയിരുന്നു.
ഇതോടെ, അധ്യാപകനെ അഭി സംബോധന ചെയ്യുന്നതിൽ ലിംഗ നിഷ്പക്ഷത കൊണ്ടു വരുന്ന സംസ്ഥാനത്തെ ആദ്യ സ്‌കൂളായി ഓലശ്ശേരി വില്ലേജിലെ സർക്കാർ - എയ്ഡഡ് സീനിയർ ബേസിക് സ്‌കൂൾ മാറിയിരുന്നു. 300 വിദ്യാർഥികളുള്ള സ്കൂളിൽ ഒമ്പത് വനിതാ അധ്യാപകരും എട്ട് പുരുഷ അധ്യാപകരും ആണുളളത്. എന്നാൽ, ഇതിലെ പുരുഷ സ്റ്റാഫ് അംഗമാണ് ഈ ആശയം ആദ്യം അവതരിപ്പിച്ച് രംഗത്ത് എത്തിയത്.












Click it and Unblock the Notifications