ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌ന സാക്ഷാത്കാരത്തിന് നോട്ട് മാലയിട്ട് സ്വീകരണം; ആനവണ്ടി മലകയറി എത്തി

Google Oneindia Malayalam News

ഇടുക്കി: ടാറിട്ട റോഡ് എന്നതായിരുന്നു പൊന്നെടുത്താനിലുള്ളവരുടെ ആദ്യ സ്വപ്നം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് സംഭവിച്ചു. പഴയരിക്കണ്ടത്ത് നിന്നാണ് ഇവിടെക്ക് ടാറിട്ട റോഡ് പണിതത്. എന്നിട്ടും യാത്ര ചെയ്യാനൊരു ബസ് എന്ന സ്വപ്‌നം ബാക്കിയായിരുന്നു. പക്ഷേ, അതും സംഭവിച്ചു. കഴിഞ്ഞദിവസം പൊന്നെടുത്താനില്‍ ബസ് മലകയറി എത്തി. നാട്ടുകാര്‍ സ്വീകരിച്ചത് നോട്ട് മാലയിട്ട്.

k

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഉള്‍നാടന്‍ കുടിയേറ്റ ഗ്രാമമാണ് പൊന്നെടുത്താന്‍. കുടിയേറ്റ കര്‍ഷകരും ആദിവാസികളുമാണ് ഇവിടെ താമസിക്കുന്നത്. സ്വപ്‌നം മലയകി എത്തിയപ്പോള്‍ നാട്ടുകാര്‍ മഴ അവഗണിച്ച് സ്വീകരിക്കാന്‍ ഒത്തുചേര്‍ന്നു. ബസ് ജീവനക്കാര്‍ക്ക് നോട്ട് മാലയിട്ടു. സിപിഎം പഴയരിക്കണ്ടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍

കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം സിവി വര്‍ഗീസിന്റെ ശ്രമഫലമായിട്ടാണ് ബസ് ഗ്രാമത്തിലെത്തിയത്. വെകുന്നേരം അഞ്ച് മണിക്ക് കട്ടപ്പനയില്‍ നിന്ന് പുറപ്പെടും. ഇരട്ടയാര്‍, ചെമ്പകപ്പാറ, തോപ്രാംകുടി, മുരിക്കാശേരി, പെരിയാര്‍വാലി, ചേലച്ചുവട്, കഞ്ഞിക്കുഴി, പഴയരിക്കണ്ടം വഴിയാണ് ബസ് പൊന്നെടുത്താനിലെത്തുക. അപ്പോഴേക്കും 7.40 ആകും. ഇവിടത്തുകാരുടെ ടൗണിലേക്കുള്ള യാത്ര ഇതോടെ എളുപ്പമാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, ചരക്ക് കടത്തും സുഗമമാകും.

ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...

Idukki
English summary
Idukki News: KSRTC Bus Service starts to Ponneduthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X