ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറിലെത്തിയാല്‍ ഹോട്ടല്‍ തേടേണ്ട; ബസ്സില്‍ താമസിക്കാം, കെഎസ്ആര്‍ടിസി സൗകര്യം ഒരുക്കി

Google Oneindia Malayalam News

ഇടുക്കി: മൂന്നാറിലേക്ക് വിനോദ യാത്ര പുറപ്പെടുന്നവര്‍ക്ക് എപ്പോഴുമുള്ള ചോദ്യ ചിഹ്നമാണ് എവിടെ താമസിക്കും, ഹോട്ടല്‍ വാടക എത്രയാകും... ഇനി ഇത്തരം ചോദ്യങ്ങള്‍ ആവശ്യമില്ല. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ റെഡിയാണ്. എസി സൗകര്യമുള്ള ബസ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരുക്കി നിര്‍ത്തിയിട്ടിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

k

16 പേര്‍ക്ക് ഒരു സമയം ബസില്‍ താമസിക്കാം. മാത്രമല്ല, ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഡിപ്പോയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. സംസ്ഥാനത്തെ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ദീര്‍ഘദൂര യാത്ര കഴിഞ്ഞുവരുന്ന ജീവനക്കാര്‍ക്ക് താമസിക്കാന്‍ പ്രത്യേക ബസ് ഒരുക്കിയിരുന്നു. ഈ പശ്ചാത്തലം വിനോദസഞ്ചാരികള്‍ക്ക് കൂടി ഉപയോഗിച്ചുകൂടേ എന്ന ആശയം കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറാണ് മുന്നോട്ടുവച്ചത്. കെഎസ്ആര്‍ടിസിക്ക് വരുമാന മാര്‍ഗവുമാകും. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസവുമാകും.

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷംബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം

എന്നാല്‍ എത്ര നിരക്ക് നല്‍കിയാലാണ് ബസില്‍ താമസ സൗകര്യം ലഭിക്കുക എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. കൊറോണ അകലുകയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുകയും ചെയ്താല്‍ മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസ് താമസത്തിന് ഒരുക്കി നിര്‍ത്തും. ഈ പദ്ധതി വിജയകരമായാല്‍ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സമാനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. സംസ്ഥാനത്ത് ആദ്യമായിട്ടാണ് കെഎസ്ആര്‍ടിസി ബസില്‍ താമസ സൗകര്യം ഒരുക്കുന്നത്.

Idukki
English summary
Idukki News: Munnar travelers can stay in KSRTC Bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X