ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫെഡറല്‍ ബാങ്കിന്റെ എടിഎം കെട്ടിവലിച്ച് കൊണ്ടുപോകാന്‍ ശ്രമം; വന്‍ ശബ്ദം കേട്ടെത്തിയപ്പോള്‍ കണ്ടത്

Google Oneindia Malayalam News

ഇടുക്കി: ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കാറില്‍ കെട്ടിവലിച്ച് കവര്‍ച്ചയ്ക്ക് ശ്രമം. വലിയ ശബ്ദം കേട്ട് എത്തിയ ആളുകള്‍ കണ്ടത് ചീറിപ്പായുന്ന കാര്‍. അപകടം സംഭവിച്ചു എന്നാണ് അവര്‍ കരുതിയത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. എടിഎം കൗണ്ടര്‍ കാറില്‍ കെട്ടിവലിച്ച് തകര്‍ത്ത് പണം എടുക്കാനായിരുന്നു ശ്രമം. പക്ഷേ, മോഷ്ടാക്കള്‍ കരുതിയ പോലെ കൗണ്ടര്‍ തകര്‍ന്നില്ല. ഇതോടെയാണ് പദ്ധതി പാളിയത്. മാത്രമല്ല, കാറില്‍ കെട്ടിവലിച്ചപ്പോള്‍ കൗണ്ടറിലെ ചില്ലുവാതിലില്‍ പണം നിറയ്ക്കുന്ന ഭാഗം വന്നിടിക്കുകയും ചെയ്തു. ഈ ശബ്ദം കേട്ടാണ് ആളുകള്‍ എത്തിയത്.

F

തോപ്രാംകുടി സര്‍വീസ് സഹകരണ ബാങ്കിന് സമീപമുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ഒരു ചങ്ങല എടിഎം മെഷീനിലെ പണം നിറയ്ക്കുന്ന ഭാഗത്ത് ഘടിപ്പിച്ച് കാറില്‍ കെട്ടി വലിക്കുകയായിരുന്നു. മെഷീനിന്റെ ഈ ഭാഗം തകരുമെന്നും അപ്പോള്‍ പണം കൈവശപ്പെടുത്താമെന്നുമായിരിക്കണം മോഷ്ടാക്കള്‍ കരുതിയത്. പക്ഷേ, പണം നിറയ്ക്കുന്ന ഭാഗത്തെ അടപ്പ് തുറന്നില്ല. എടിഎം മെഷീന്‍ മുഴവനായി നീങ്ങി വരികയായിരുന്നു. അതിനിടെ ചങ്ങല വിട്ടുപോന്നു. ഇത് കൗണ്ടറിന്റെ ചില്ലുവാതിലില്‍ ഇടിക്കുകയായിരുന്നു. ഈ ശബ്ദമാണ് ഉച്ചത്തില്‍ കേട്ടത്.

പാര്‍വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും കനി കുസൃതിയുടെ കയറിപ്പോക്കും ഒരു സൂചന- ശാരദക്കുട്ടിപാര്‍വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും കനി കുസൃതിയുടെ കയറിപ്പോക്കും ഒരു സൂചന- ശാരദക്കുട്ടി

സഹകരണ ബാങ്കില്‍ നിര്‍മാണ ജോലികള്‍ നടന്നിരുന്നു. ഇവിടെയുള്ള തൊഴിലാളികളാണ് ആദ്യം ഓടിയെത്തിയത്. മോഷ്ടാക്കള്‍ കാറില്‍ അതിവേഗം പോകുന്നതാണ് ഇവര്‍ കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. മുരിക്കാശേരി പോലീസ് സംഭവ സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വിവിധ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

അവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങിഅവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി

ബാങ്കിനോടു ചേര്‍ന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അധികം വൈകാതെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് നടന്ന എടിഎം കവര്‍ച്ച ശ്രമത്തിലെ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ട. അര്‍ധരാത്രിയാണ് സംഭവം എന്നതിനാല്‍ ഫോണ്‍വിളിച്ചവരെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് കരുതുന്നു.

കാപ്പന്‍ ചെന്നിത്തലയെ വിളിച്ചു; വെളിപ്പെടുത്തല്‍, മാണിയുടെ ആത്മാവ് പൊറുക്കില്ല, രാഷ്ട്രീയം മാറുന്നുകാപ്പന്‍ ചെന്നിത്തലയെ വിളിച്ചു; വെളിപ്പെടുത്തല്‍, മാണിയുടെ ആത്മാവ് പൊറുക്കില്ല, രാഷ്ട്രീയം മാറുന്നു

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

Idukki
English summary
Idukki News: Robbery Attempt in Thopramkudy Federal Bank ATM Counter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X