ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ് കേസെടുത്തു; പക്ഷേ... സെലീനയെ കണ്ടെത്താനായില്ലെന്ന്, തുടര്‍ച്ചയായ അക്രമങ്ങള്‍

Google Oneindia Malayalam News

തൊടുപുഴ: സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതിയായ സെലീനയെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പോലീസ്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കോപ്ലക്‌സില്‍ കാവല്‍ ജോലി ചെയ്യുന്ന പട്ടാമ്പി സ്വദേശി മോഹനന്‍ നാരരെ ആക്രമിച്ച കേസിലാണ് നഗരത്തില്‍ അലഞ്ഞ് നടക്കുന്ന സെലീനയുടെ പേരില്‍ കേസെടുത്തത്. സെലീന മൂര്‍ച്ചയേറിയ വസ്തു കൊണ്ടാണ് മോഹനന്‍ നായരുടെ ഇടത് കൈക്ക് ആക്രമിച്ചതത്രെ. മോഹനന്‍ നായര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

k

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഹനന്‍ നായരെ അസഭ്യം പറഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് വെട്ടിയത്. നേരത്തെ പലപ്പോഴും സെലീനക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ പതിവായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നു എന്നാണ് പോലീസ് കരുതുന്നത്. സാമൂഹിക വിരുദ്ധര്‍ക്കൊപ്പം ഈ സ്ത്രീയെ കണ്ടിരുന്നു എന്ന് പലരില്‍ നിന്നായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നുഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു

മുമ്പ് ഒരു നാടോടി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിക്കപ്പെട്ടവരില്‍ സെലീനയുമുണ്ടായിരുന്നു. അഭിഭാഷകയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ബാര്‍ ഹോട്ടലിന് മുന്നില്‍ വച്ച് ഒരാളെ ആക്രമിച്ചു എന്നും പറയപ്പെടുനന്നു. എന്നാല്‍ ഇത്രയും സംഭവങ്ങള്‍ ആരോപിക്കപ്പെട്ടിട്ടും എന്തു കൊണ്ട് പോലീസ് പിടികൂടി നടപടിയെടുക്കുന്നില്ല എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയാല്‍ പോരേ എന്ന് വ്യാപാരികള്‍ പറയുന്നു.

Idukki
English summary
Idukki News: Security worker attacked in Thodupuzha town, Police search for a woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X