വണ്ടിപ്പെരിയാര്‍ നൂറടി പാലം തുറന്നു; 30 ദിവസം കൊണ്ട് 20 ലക്ഷം രൂപ ചെലവില്‍...
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്തിലെ തേങ്ങാക്കല്ലില്‍ താത്കാലികമായി നിര്‍മ്മിച്ച നൂറടി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. പാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശാന്തി ഹരിദാസ് നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ - മ്ലാമല റോഡുകളെ ബന്ധിപ്പിക്കുന്ന തേങ്ങാകല്ലില്‍ തുടര്‍ പ്രളയങ്ങള്‍ മൂലം തകര്‍ന്ന നൂറടി പാലത്തിന് സമാന്തരമായാണു പഞ്ചായത്ത് താത്കാലിക പാലം നിര്‍മ്മിച്ചിട്ടുള്ളത്.

പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണു പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. പെരിയാറില്‍ നിന്ന് മ്ലാമല വഴി തേങ്ങാക്കല്‍, കട്ടപ്പന, ഏലപ്പാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴി കൂടിയാണിത്. പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ആണ് ഈ പാലം ഉപയോഗിക്കുന്നത്. ഒരു മാസം കൊണ്ടാണു പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
വാര്‍ഡ് മെമ്പര്‍ ഗീത നേശയ്യന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം വിജയ ലക്ഷമി, ഗ്രാമ പഞ്ചായത്തംഗം എസ്.എന്‍ അജിത്, വിവിധ രാഷ്ട്രീയ, സാമുദായിക, സംഘടന പ്രതിനിധികളായ കെ.വി സുരേഷ്, കെ.കെ ചന്ദ്രന്‍കുട്ടി, കബീര്‍ താന്നിമൂട്ടില്‍, എം.സി വര്‍ഗീസ്, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications