ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വണ്ടിപ്പെരിയാര്‍ നൂറടി പാലം തുറന്നു; 30 ദിവസം കൊണ്ട് 20 ലക്ഷം രൂപ ചെലവില്‍...

Google Oneindia Malayalam News

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്തിലെ തേങ്ങാക്കല്ലില്‍ താത്കാലികമായി നിര്‍മ്മിച്ച നൂറടി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. പാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശാന്തി ഹരിദാസ് നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ - മ്ലാമല റോഡുകളെ ബന്ധിപ്പിക്കുന്ന തേങ്ങാകല്ലില്‍ തുടര്‍ പ്രളയങ്ങള്‍ മൂലം തകര്‍ന്ന നൂറടി പാലത്തിന് സമാന്തരമായാണു പഞ്ചായത്ത് താത്കാലിക പാലം നിര്‍മ്മിച്ചിട്ടുള്ളത്.

13

പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണു പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. പെരിയാറില്‍ നിന്ന് മ്ലാമല വഴി തേങ്ങാക്കല്‍, കട്ടപ്പന, ഏലപ്പാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴി കൂടിയാണിത്. പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ആണ് ഈ പാലം ഉപയോഗിക്കുന്നത്. ഒരു മാസം കൊണ്ടാണു പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കേന്ദ്രത്തെ വെല്ലുവിളിച്ച് പഞ്ചാബ് സര്‍ക്കാര്‍; 4 ബില്ലുകള്‍ പാസാക്കി, കേന്ദ്ര കാര്‍ഷിക നിയമം 'അസാധുകേന്ദ്രത്തെ വെല്ലുവിളിച്ച് പഞ്ചാബ് സര്‍ക്കാര്‍; 4 ബില്ലുകള്‍ പാസാക്കി, കേന്ദ്ര കാര്‍ഷിക നിയമം 'അസാധു

വാര്‍ഡ് മെമ്പര്‍ ഗീത നേശയ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം വിജയ ലക്ഷമി, ഗ്രാമ പഞ്ചായത്തംഗം എസ്.എന്‍ അജിത്, വിവിധ രാഷ്ട്രീയ, സാമുദായിക, സംഘടന പ്രതിനിധികളായ കെ.വി സുരേഷ്, കെ.കെ ചന്ദ്രന്‍കുട്ടി, കബീര്‍ താന്നിമൂട്ടില്‍, എം.സി വര്‍ഗീസ്, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

കെഎം ഷാജിയുടെ പരാതിയില്‍ തേജസിനെ തേടി പോലീസ്; ശബ്ദ പരിശോധന, എംഎല്‍എയുടെ മൊഴിയെടുക്കുംകെഎം ഷാജിയുടെ പരാതിയില്‍ തേജസിനെ തേടി പോലീസ്; ശബ്ദ പരിശോധന, എംഎല്‍എയുടെ മൊഴിയെടുക്കും

Recommended Video

cmsvideo
Viral Sankaran Question To CM Pinarayi Vijayan: Viral Video | Oneindia Malayalam

Idukki
English summary
Idukki News: vandiperiyar temporary bridge opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X