പ്രിയ അധ്യാപകന് പടിയിറക്കം: മഴവിൽ ചുമർ തയ്യാറാക്കി മരിയൻ കോളജ് വിദ്യാർഥികൾ
ഇടുക്കി: വിരമിച്ച പ്രിയ അധ്യാപകന് സ്നേഹ സമ്മാനം ആയി വിദ്യാർത്ഥികളുടെ ചുമർ ചിത്രങ്ങൾ. കോളജിന്റ ചുമരുകൾ നിറയെ പ്രിയ അധ്യാപകന്റെ ചിത്രങ്ങൾ വരച്ച് ആണ് വിദ്യാർഥികളുടെ കൂട്ടായ്മ ശ്രദ്ധ നേടിയിരിക്കുന്നത്. ഇടുക്കി മരിയൻ കോളേജിലാണ് സംഭവം നടന്നത്.
വിദ്യാർഥികളുടെ നേതൃത്വത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായി ആയിരുന്നു ചുമർ ചിത്രങ്ങൾ. ഇത് വിരമിച്ച അധ്യാപകന് ഏറെ സന്തോഷവും കോളോജിന്റെ ഭംഗിയും കൂട്ടി. പടി ഇറങ്ങുന്ന പ്രിൻസിപ്പൽ ഫാ.ഡോ. റോയ് ഏബ്രഹാമിന് വിദ്യാർഥികൾ സമർപ്പിച്ച സ്നേഹ സമ്മാനം ആയിരുന്നു ഇത്. കാൽ നൂറ്റാണ്ട് നീണ്ട സേവനം നടത്തിയ ശേഷം ആയിരുന്നു അധ്യാപകൻ കോളജിൽ നിന്നും പടി ഇറങ്ങിയത്.

പ്രിയപ്പെട്ട ഗുരുനാഥന്റെ ചിത്രവും അതിനൊപ്പം അദ്ദേഹം കലാലയത്തിന് വേണ്ടി നൽകിയ സംഭാവനകൾ എന്നിവ ചേർത്ത് ആണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. മഴവിൽ ചുമർ എന്ന പേരിലാണ് കുട്ടികൾ ചിത്രങ്ങൾ വരച്ചത്.
കുട്ടികൾ വരച്ച മനോഹരമായ ചിത്രത്തിൽ കോളജ്, സ്വയം ഭരണാവകാശ പദവി, കോളജിന്റെ ലോഗോ, കോളജ് യൂണിയൻ നടത്തിയ പല തരം പരിപാടികളുടെ പേരുകൾ തുടങ്ങിവ എല്ലാം ഉൾപ്പെടുന്നുണ്ട്. 3 ദിവസം കൊണ്ടാണ് വിദ്യാർത്ഥികൾ പ്രിയ അധ്യാപകന് വേണ്ടി ഈ ചുമർ ചിത്രങ്ങൾ ഒരുക്കിയത്. 20 കുട്ടികളുടെ കൂട്ടായ്മയുടെ ഭാഗം ആണ് ഇത്.
അതേ സമയം, അധ്യാപകൻ , വകുപ്പ് മേധാവി, ഹോസ്റ്റൽ വാർഡൻ, പ്രിൻസിപ്പൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ നേടിയ വ്യക്തി ആയിരുന്നു ഫാ. റോയ് ഏബ്രഹാം. വിവിധ മേഖലകളിൽ രണ്ടര പതിറ്റാണ്ട് കാലം ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. ഇദ്ദേഹത്തിന് ഇന്ന് സേവനം അനുഷ്ഠിച്ച കോളജിൽ നിന്നും യാത്രയപ്പ് നൽകിയിരുന്നു. കോളജിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് യാത്രായപ്പ് നടത്തിയത്.
രാവിലെ പത്ത് മണിയ്ക്ക് കോളജിൽ സമ്മേളനം നടന്നിരുന്നു. ഈ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ സമ്മേളത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. കോളജ് യൂണിയൻ ചെയർമാൻ ജോജോ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചിരുന്നു. ഫാ. റോയ് ഏബ്രഹാമിന്റെ പേരിൽ 1 പുസ്കതവും പുറത്ത് ഇറങ്ങി. പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ഉദ്ഘാടനം മാർ മാത്യു അറയ്ക്കൽ നിർവ്വഹിച്ചു.












Click it and Unblock the Notifications