ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലജീവന്‍ മിഷന് തുടക്കം; ഇടുക്കിയില്‍ 43837 ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ള കണക്ഷന്‍ ലഭിക്കും

Google Oneindia Malayalam News

ഇടുക്കി: എല്ലാ ഗ്രാമീണ ഭവനങ്ങള്‍ക്കും 2024 ഓടു കൂടി കുടിവെള്ളം എത്തിക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആരംഭിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. 49,65000 ഗ്രാമീണ കുടുംബങ്ങള്‍ക്ക് അടുത്ത നാല് വര്‍ഷത്തിനിടെ പൈപ്പിലൂടെ വര്‍ഷം മുഴുവന്‍ കുടിവെള്ളം ലഭ്യമാക്കുകയാണ് മിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 21,42000 ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ നല്കും. 716 പഞ്ചായത്തുകളിലായി 4343 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്കിയിട്ടുണ്ട്.

w

ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനം ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. വൈദ്യുതി മന്ത്രി എംഎം മണിയുടെ ഉദ്ഘാടന സന്ദേശം , യോഗത്തിന് അധ്യക്ഷത വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് വായിച്ചു. ഓണ്‍ലൈനായി ജില്ലാ കളക്ടര്‍ എച്ച്. ദിനശേന്‍ സ്വാഗതമാശംസിച്ചു.
എം.എല്‍.എമാരായ പി ജെ ജോസഫ്, റോഷി അഗസ്റ്റിന്‍, ഇ.എസ് ബിജിമോള്‍ എന്നിവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കു ചേര്‍ന്ന് ആശംസകളര്‍പ്പിച്ചു. വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. കെ അനില്‍കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചന്‍ വെള്ളക്കട, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.ഷീല, റ്റി.എസ് അനിരുദ്ധന്‍, ഇ.ജെ ആന്റണി, റ്റി.എന്‍.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

പോലീസുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍; 6 പ്രധാനമന്ത്രിമാര്‍ക്കൊപ്പം,4 സഖ്യത്തില്‍പോലീസുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍; 6 പ്രധാനമന്ത്രിമാര്‍ക്കൊപ്പം,4 സഖ്യത്തില്‍

ഇടുക്കി ജില്ലയില്‍ 43837 ഗ്രാമീണ ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് 134.51 കോടി രൂപയ്ക്ക് സംസ്ഥാന ജലശുചിത്വ സമിതി ഭരണാനുമതി നല്‍കി. 2020-21 കാലഘട്ടത്തില്‍ 32 പഞ്ചായത്തുകളിലായി 36413 കണക്ഷനുകള്‍ നല്‍കുവാനാണ് ലക്ഷ്യം. ശേഷിക്കുന്ന 1,90,159 ഗ്രാമീണ ഭവനങ്ങള്‍ക്ക് 2024 ഓടു കൂടി കണക്ഷനുകള്‍ നല്‍കുവാനാണ് വിഭാവനം ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ 564 പദ്ധതികളാണ് നടപ്പാക്കുക. നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വര്‍ദ്ധിപ്പിച്ചും ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും ചിലതിന്റെ സ്രോതസ് ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്കുന്നത്. ഇതിന്റെ രണ്ടാം ഘട്ടം 586 വില്ലേജുകളിലും 380 പഞ്ചായത്തുകളിലും 23 ബ്ലോക്ക് പഞ്ചായത്തുകളിലുമുള്ള മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്കാനാണ് ഉദ്ദേശിക്കുന്നത്. 16,48000 കണക്ഷനുകള്‍ നല്കുന്നതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ഉടന്‍ ലഭിക്കാനായിട്ടാണ് അവര്‍ക്ക് മുന്‍തൂക്കമുള്ള വില്ലേജുകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Idukki
English summary
Idukki News: Water Connection will get more than 43000 houses in part of Jalajeevan mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X