പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; യുവതി അറസ്റ്റില്‍, തട്ടിയത് ലക്ഷങ്ങള്‍, ആളുകളെ വീഴ്ത്തിയത് ഇങ്ങനെ
അടിമാലി: നിക്ഷേപിച്ച പണത്തേക്കാള്‍ ഇരട്ടി പണം മടക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ കോട്ടക്കുടിയില് സുറുമ ഷെമീറിനെയാണ് അടിമാലി പോലീസ് പിടികൂടിയത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്നാണ് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ആദ്യം ലാഭം കൃത്യമായി നല്‍കിയിരുന്നു. ഇങ്ങനെ ആളുകളില്‍ വിശ്വാസം വര്‍ധിപ്പിച്ച ശേഷമാണ് നിക്ഷേപിച്ച പണവുമായി മുങ്ങുക.

പലയിടത്തായി സമാനമായ രീതിയില്‍ സുറുമ തട്ടിപ്പ് നടത്തി എന്നാണ് പോലീസിന് ലഭിച്ച വിവരം. അടിമാലി മാപ്പാനിക്കുന്ന് ഭാഗത്ത് കഴിഞ്ഞ ഏപ്രിലിലാണ് യുവതിയും കുട്ടികളും വാടക വീട്ടില്‍ താമസം തുടങ്ങിയത്. 1000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചക്കകം 1300 രൂപ തിരിച്ചു നല്‍കുമെന്നാണ് വാഗ്ദാനം. ഇങ്ങനെ പണം ആദ്യത്തില്‍ മടക്കി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആളുകള്‍ വന്‍തോതില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് മുങ്ങിയത്. 11 ലക്ഷത്തിലധികം രൂപയാണ് അടിമാലിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഇവര്‍ സ്വരൂപിച്ചത്. സെപ്തംബര്‍ അവസാന വാരം ഇവര്‍ വീട് പൂട്ടി സ്ഥലം വിട്ടു.
പണം നിക്ഷേപിച്ചവരില്‍ ഒരാള്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്. തൃക്കളത്തൂര്‍ പള്ളിച്ചിറങ്ങര ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്നു എന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് അവിടെ എത്തി അറസ്റ്റ് ചെയ്തത്. കോട്ടയം, ഇടുക്കി, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളിലെല്ലാം സമാനമായ രീതിയില്‍ സുറുമ തട്ടിപ്പ് നടിത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications