ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; യുവതി അറസ്റ്റില്‍, തട്ടിയത് ലക്ഷങ്ങള്‍, ആളുകളെ വീഴ്ത്തിയത് ഇങ്ങനെ

Google Oneindia Malayalam News

അടിമാലി: നിക്ഷേപിച്ച പണത്തേക്കാള്‍ ഇരട്ടി പണം മടക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ കോട്ടക്കുടിയില്‍ സുറുമ ഷെമീറിനെയാണ് അടിമാലി പോലീസ് പിടികൂടിയത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്നാണ് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ആദ്യം ലാഭം കൃത്യമായി നല്‍കിയിരുന്നു. ഇങ്ങനെ ആളുകളില്‍ വിശ്വാസം വര്‍ധിപ്പിച്ച ശേഷമാണ് നിക്ഷേപിച്ച പണവുമായി മുങ്ങുക.

k

പലയിടത്തായി സമാനമായ രീതിയില് സുറുമ തട്ടിപ്പ് നടത്തി എന്നാണ് പോലീസിന് ലഭിച്ച വിവരം. അടിമാലി മാപ്പാനിക്കുന്ന് ഭാഗത്ത് കഴിഞ്ഞ ഏപ്രിലിലാണ് യുവതിയും കുട്ടികളും വാടക വീട്ടില്‍ താമസം തുടങ്ങിയത്. 1000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചക്കകം 1300 രൂപ തിരിച്ചു നല്‍കുമെന്നാണ് വാഗ്ദാനം. ഇങ്ങനെ പണം ആദ്യത്തില്‍ മടക്കി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആളുകള്‍ വന്‍തോതില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് മുങ്ങിയത്. 11 ലക്ഷത്തിലധികം രൂപയാണ് അടിമാലിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഇവര്‍ സ്വരൂപിച്ചത്. സെപ്തംബര്‍ അവസാന വാരം ഇവര്‍ വീട് പൂട്ടി സ്ഥലം വിട്ടു.

യുഡിഎഫിനൊപ്പം നിന്നാല്‍ കൂടുതല്‍ നേട്ടമെന്ന് എന്‍സിപി; ദേശീയ നേതൃത്വം കാപ്പനൊപ്പംയുഡിഎഫിനൊപ്പം നിന്നാല്‍ കൂടുതല്‍ നേട്ടമെന്ന് എന്‍സിപി; ദേശീയ നേതൃത്വം കാപ്പനൊപ്പം

പണം നിക്ഷേപിച്ചവരില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. തൃക്കളത്തൂര്‍ പള്ളിച്ചിറങ്ങര ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്നു എന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് അവിടെ എത്തി അറസ്റ്റ് ചെയ്തത്. കോട്ടയം, ഇടുക്കി, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളിലെല്ലാം സമാനമായ രീതിയില്‍ സുറുമ തട്ടിപ്പ് നടിത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Idukki
English summary
Idukki News: Woman Arrested for Cheating Case in Adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X