കാറുകള്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ; വൈദികനടക്കം അഞ്ച് പേര് രക്ഷപ്പെട്ടത് തലനാരിഴക്ക്
മൂന്നാര്‍: ഇടുക്കി മൂന്നാര്‍ റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വീണ്ടും പടയപ്പയുടെ സൈ്വര്യവിഹാരം. വാഹനങ്ങള്‍ക്ക് നേരെ പടയപ്പ പാഞ്ഞടുത്തതോടെ യാത്രക്കാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി. ഞായറാഴ്ച വൈകീട്ട് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്ത് വെച്ചായിരുന്നു കാട്ടാന വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തത്. കോന്നിയില്‍ നിന്നെത്തിയ വൈദികനും മറ്റ് നാല് യുവാക്കളും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടയപ്പ പാഞ്ഞടുത്തത്.
രണ്ട് വാഹനങ്ങളിലായി കല്ലാറില്‍ നിന്നും മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് സംഘം പടയപ്പയുടെ മുന്പില് പെട്ടത്. ഒച്ച വെച്ച് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. ഇതോടെ വാഹനങ്ങള്‍ റോഡിലിട്ട് ഇവര്‍ പടയപ്പയെ തടയാന്‍ ശ്രമിക്കുകയായിരുന്നു.

ആനയെ മടക്കി അയയ്ക്കാനായി യുവാക്കള്‍ ബഹളം വെച്ചതോടെ ആന പ്രകോപിതനായി ചിന്നം വിളിച്ചു കൊണ്ട് ഇവര്‍ക്ക് നേരെപാഞ്ഞടുക്കുകയായിരുന്നു. ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടര്‍ന്നു. അതേസമയം വാഹനങ്ങളുടെ ഇടയിലൂടെ പടയപ്പ കടന്നു പോയതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. മൂന്നാര്‍ ഇടുക്കി റോഡിലെ സ്ഥിരം സാന്നിധ്യമായ പടയപ്പ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
അക്രമസ്വഭാവം കാണിക്കുന്ന പടയപ്പ കാരണം ഇതുവഴിയുള്ള യാത്രക്കാരും പ്രദേശവാസികളും ആശങ്കയിലാണ് കഴിയുന്നത്. മാര്‍ച്ചില്‍ വിനോദസഞ്ചാരികളുടെ കാര്‍ തകര്‍ത്ത പടയപ്പയെ ആര്‍ആര്‍ടി സംഘം കാട് കയറ്റിയിരുന്നു. എന്നാല്‍ പിന്നീട് തിരികെയെത്തി. ആദ്യകാലത്ത് പൊതുവെ ശാന്തശീലനായിരുന്നു പടയപ്പ. പ്രദേശവാസികള്‍ക്കും പടയപ്പയെ ഇഷ്ടമായിരുന്നു. എന്നാല്‍ മദപ്പാടിന് ശേഷം ആന അക്രമകാരിയായി.
50 നും 55 നും ഇടയില്‍ പ്രായമുള്ള പടയപ്പ ഇതുവരെ ആരുടേയും ജീവനെടുത്തിട്ടില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നാട്ടുകാരുടേയും യാത്രക്കാരുടേയും പേടി സ്വപ്നങ്ങളിലൊന്നായി പടയപ്പയും മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ ജനപ്രിയനാണ് പടയപ്പ.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications