Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇക്കോ പോയന്റില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം; കടകള്‍ തകര്‍ത്ത് പഴങ്ങള്‍ അകത്താക്കി

ഇടുക്കി: ഇടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും പടയപ്പ എന്ന കാട്ടുകൊമ്പന്റെ വിളയാട്ടം. മൂന്നാര്‍ ഇക്കോ പോയിന്റിലിറങ്ങിയ പടയപ്പ താല്‍ക്കാലിക കടകള്‍ തകര്‍ത്ത് വലിയ നാശനഷ്ടമുണ്ടാക്കി. കോണ്‍ക്രീറ്റ് കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറി സാധനങ്ങള്‍ ഭക്ഷിച്ച പടയപ്പ പ്രദേശത്ത് ഏറെ നേരം ഗതാഗത തടസവുമുണ്ടാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ ദിവസം പെരിയവര ടോപ്പ്, കന്നിമല ലോവര്‍ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ വീടുകള്‍ക്ക് നേരേയും കടകള്‍ക്ക് നേരേയും പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. സമീപമുണ്ടായിരുന്ന കൃഷികളും പടയപ്പ നശിപ്പിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ വിനോദ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിന്റ്. ഇവിടെ പടയപ്പ തുടര്‍ച്ചയായി എത്തി ഭീതി സൃഷ്ടിക്കുന്നത് ടൂറിസത്തേയും ബാധിക്കുന്നുണ്ട്.

PADAYAPPA

ഇതുവരെ പടയപ്പ എത്തിയ സമയത്ത് റോഡില്‍ കാര്യമായി വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല എന്നതാണ് ആശ്വാസം. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ധാരാളം താല്‍ക്കാലിക വഴിയോരകടകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രണ്ടെണ്ണം തകര്‍ത്താണ് കഴിഞ്ഞ ദിവസം പടയപ്പ പഴങ്ങളെടുത്ത് കഴിച്ചത്. കുറെ സമയം ഇവിടെ ചുറ്റിത്തിരിഞ്ഞ കാട്ടുകൊമ്പന്‍ ആളുകള്‍ ബഹളം വച്ചതോടെയാണ് മടങ്ങിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് പെരിയാവാര എസ്റ്റേറ്റില്‍ പടയപ്പ റേഷന്‍കടകള്‍ക്ക് നേരെയും പടയപ്പ ആക്രമണം നടത്തിയിരുന്നു. ഇവിടെ നിന്ന് മൂന്ന് ചാക്ക് അരിയും പടയപ്പ അകത്താക്കിയിരുന്നു. അതേസമയം പകല്‍ സമയത്ത് പോലും പടയപ്പ ജനവാസ മേഖലകളില്‍ എത്തുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+