Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 38കാരൻ അറസ്റ്റിൽ

തൊടുപുഴ: കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം. സംഭവത്തിൽ തൃശൂർ കാെടകര സ്വദേശി സിജു(38) നെ ഇടുക്കി തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് സിജു ന​ഗ​ഗ്നതാ പ്രദർശനം നടത്തിയത്.

പെരുമ്പാവൂരിൽ നിന്നാണ് സിജു ബസ്സിൽ കയറിയത്. ഈ സമയത്ത് പെൺകുട്ടി ബസ്സിൽ ഉണ്ടായിരുന്നു. പെൺകുട്ടി ഇരുന്ന സീറ്റിൽ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. നേര്യമം​ഗലം കഴിഞ്ഞപ്പോൾ സീറ്റിലുണ്ടായിരുന്ന ആളുകൾ ഇറങ്ങി. ഇതിന് പിന്നാലെയാണ് ഇയാൾ പെൺകുട്ടിയുടെ സീറ്റിൽ ചെന്നിരുന്നത്.

ksrtc

പ്രതീകാത്മക ചിത്രം

പാണ്ടിപ്പാറയിൽ എത്തിയപ്പോൾ ഇയാൾ ന​ഗ്നതാ പ്രദർശനം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. ഇയാളുടെ പ്രവൃത്തി പെൺകുട്ടി ചോദ്യം ചെയ്തു. ബഹളം കേട്ട് കണ്ടക്ടറും മറ്റ് യാത്രക്കാരും ഇടപെട്ടു. പിന്നാലെ ബസ് തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് പോയി. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം സിജുവിനെ ചോദ്യം ചെയ്തു.

ഇതിന് ശേഷം ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ന​ഗ്നതാ പ്രദർശനം നടത്തിയന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, താൻ ന​ഗ്നതാ പ്രദർശനം നടത്തിയിട്ടില്ലെന്നാണ് സാജു പറയുന്നത്. കട്ടപ്പനയിലെ റിക്രൂട്ടിം​ഗ് ഏജൻസിയിലേക്ക് വന്നതായിരുന്നു സിജു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+